റീമേക്കില്‍ നരേന്‍ ഇല്ല, പകരം തബു; അജയ് ദേവ്ഗണിന്റെ 'കൈതി' എത്തുന്നത്‌ വന്‍ മാറ്റങ്ങളോടെ

സൂപ്പര്‍ ഹിറ്റ് ചിത്രം ‘കൈതി’യുടെ ബോളിവുഡ് റീമേക്ക് ‘ഭോല’ എന്ന പേരില്‍ ഒരുങ്ങുകയാണ്. കൈതിയുടെ കഥയില്‍ നിന്നും ഏറെ മാറ്റങ്ങളോടെയാണ് ഹിന്ദി റീമേക്ക് എത്തുക. അജയ് ദേവ്ഗണ്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. തബു ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി വേഷമിടുക.

തബുവിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. തമിഴില്‍ നരേന്‍ ചെയ്ത ബിജോയ് എന്ന കഥാപാത്രത്തെ റീമേക്ക് എത്തുമ്പോള്‍ കട്ട് ചെയ്തിരിക്കുകയാണ്. നരേന്‍ അവതരിപ്പിച്ച ബിജോയ് എന്ന കഥാപാത്രത്തിന് പകരമാണ് തബു എത്തുന്നത്. ഡയാന ജോസഫ് എന്നാണ് കഥാപാത്രത്തിന്റെ പേര്.

‘റണ്‍വേ 34’ന് ശേഷം അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോല. ടി സീരിസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Read more

അമല പോള്‍, അഭിഷേക് ബച്ചന്‍ എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്. 2023 മാര്‍ച്ച് 30ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ കൈതി 110 കോടി കളക്ഷന്‍ നേടിയ ചിത്രമായിരുന്നു. 2019ല്‍ ആണ് ചിത്രം റിലീസ് ചെയ്തത്.