വിവാദങ്ങള്‍ ഉണ്ടാകുന്നതിന്റെ അര്‍ത്ഥം നിങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നാണ്: തപ്‌സി പന്നു

“സാന്‍ഡ് കി ആങ്ക്” എന്ന ബോളിവുഡ് ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് നടി തപ്‌സി പന്നു. വൃദ്ധകളായ ഷാര്‍പ് ഷൂട്ടര്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ പ്രകാശി തോമര്‍ എന്ന വൃദ്ധയായ കഥാപാത്രത്തെയാണ് തപസി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഭൂമി പെഡനേക്കറും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ബോളിവുഡില്‍ വിജയങ്ങള്‍ കൈവരിക്കുമ്പോഴും വിവാദങ്ങളും താരത്തിനെതിരെ ഉയരുന്നുണ്ട്. വിവാദങ്ങള്‍ ഉണ്ടാകുന്നതിന്റെ അര്‍ത്ഥം നിങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നാണെന്ന് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തലുകള്‍.

“”വിവാദങ്ങള്‍ നല്ലതാണ്, അത് നിങ്ങള്‍ വിജയിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. നിങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം. നിങ്ങള്‍ക്ക് പ്രസക്തി ഇല്ലെങ്കില്‍ വിവാദങ്ങള്‍ ഉണ്ടാകില്ല. അതിനര്‍ത്ഥം നിങ്ങളെ ആരും ശ്രദ്ധിക്കുന്നില്ല”” എന്നാണ് തപ്‌സി പറയുന്നത്.