'പോയി ദൂരദര്‍ശന്‍ കാണണം മിസ്റ്റര്‍'; വിമര്‍ശകരുടെ വായടപ്പിച്ച് സൊനാക്ഷി സിന്‍ഹ

ലോക്ഡൗണ്‍ കാലത്ത് ദൂരദര്‍ശനില്‍ “രാമായണ്‍” സീരിയല്‍ പുനസംപ്രേഷണം ആരംഭിച്ചതോടെ നടി സൊനാക്ഷി സിന്‍ഹക്കെതിരെ വീണ്ടും ട്രോളുകളും വിമര്‍ശനങ്ങളും വന്നിരുന്നു. കോന്‍ ബനേഗാ ക്രോര്‍പതി എന്ന പരിപാടിക്കിടെ രാമായണത്തില്‍ ആര്‍ക്ക് വേണ്ടിയാണ് ഹനുമാന്‍ സഞ്ജീവനി കൊണ്ടുവന്നത് എന്ന ചോദ്യത്തിന് താരം ലൈഫ് ലൈന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് സൊനാക്ഷി വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരയായത്.

എന്നാല്‍ രാമായണം വിവാദത്തില്‍ ഒടുവില്‍ വ്യക്തത വരുത്തി സൊനാക്ഷി. വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയുമായി സൊനാക്ഷി എത്തിയിരിുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ ചോദ്യോത്തര വേളയിലാണ് സഞ്ജീവനി ആരായിരുന്നു കൊണ്ടുവന്നത്? എന്ന ചോദ്യം എത്തിയത്.

“”രാമായണത്തെ കുറിച്ചുള്ള കുറേ ചോദ്യങ്ങള്‍. പോയി ദൂരദര്‍ശന്‍ കാണൂ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കിട്ടും. ജയ് ബജ്രംഗ്ബലി”” എന്നാണ് താരം ഉത്തരം നല്‍കിയിരിക്കുന്നത്.