'എന്തൊരു നാണക്കേടാണ്? ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്റെ സഹോദരി..'; ഐശ്വര്യറായ്‌ക്ക് ഒപ്പമുള്ള സിനിമയെ കുറിച്ച് ഷാരൂഖ് ഖാന്‍

ബോളിവുഡില്‍ ഏറെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചവരാണ് ഐശ്വര്യ റായിയും ഷാരൂഖ് ഖാനും. എന്നാല്‍ ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ക്ക് ഇതുവരെയും സന്തോഷകരമായ അവസാനം ഉണ്ടായിട്ടില്ല. ഐശ്വര്യയുടെ സഹോദരനായി അഭിനയിക്കേണ്ടി വന്നതാണ് ഏറ്റവും വലിയ നാണക്കേട് എന്നാണ് ഷാരൂഖ് പറയുന്നത്.

2018-ലെ ഒരു പുരസ്‌കാര വേദിയില്‍ വെളിപ്പെടുത്തിയ കാര്യമാണ് ഇന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. 2000-ത്തില്‍ പുറത്തിറങ്ങിയ ജോഷ് എന്ന ചിത്രത്തിലാണ് ഐശ്വര്യറായിയുടെ ഇരട്ട സഹോദരനായി ഷാരൂഖ് വേഷമിട്ടത്.

“”ഐശ്വര്യക്കൊപ്പം ഞാന്‍ വളരെ നിര്‍ഭാഗ്യവാനാണ്. ഞങ്ങളുടെ ആദ്യത്തെ സിനിമയില്‍, ലോകത്തിലെ ഏറ്റവും സുന്ദരിയായ ഐശ്വര്യ, പ്രപഞ്ചത്തിലും എല്ലാ ഗ്രഹങ്ങളിലേയും സുന്ദരിയായ ഐശ്വര്യ എന്റെ സഹോദരിയായിരുന്നു എന്നത് ലജ്ജാകരമാണ്. അവര്‍ എന്റെ ഇരട്ട സഹോദരിയായി അഭിനയിച്ചു, ഞങ്ങളെ കാണുമ്പോള്‍ ഒരു പോലുണ്ട് എന്ന് ആളുകള്‍ എന്നോട് പറഞ്ഞു. സഹോദരനായി അഭിനയിച്ചതാണെങ്കിലും അവരെ പോലെയാണ് ഞാന്‍ എന്ന തെറ്റിദ്ധാരണയിലാണ് ഇപ്പോഴും ജീവിക്കുന്നത്”” എന്നാണ് പുരസ്‌കാര വേദിയില്‍ ഷാരൂഖ് പറഞ്ഞത്.