നടുറോഡില്‍ തലയില്‍ കൈവെച്ച് പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്, നിര്‍ത്താറായെന്ന് ആരാധകര്‍; വീഡിയോ

പുതിയൊരു വീഡിയോയുടെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് നടി രാഖി സാവന്ത് . ഇത്തവണ തന്റെ വിവാഹബന്ധം അപകടത്തിലാണ് എന്നുപറഞ്ഞ് പൊട്ടിക്കരയുന്ന വീഡിയോ രാഖി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

മുംബൈ അന്ധേരിയില്‍ നടുറോഡില്‍ വെച്ചാണ് ഈ വീഡിയോ പകര്‍ത്തിയതെന്നാണ് ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്റെ വിവാഹജീവിതം അപകടത്തിലാണ്. വിവാഹം എന്നത് തമാശയല്ല. എന്റെ വിവാഹജീവിതത്തില്‍ ഇടപെട്ടിട്ട് ആര്‍ക്ക് എന്ത് കിട്ടാനാണ്. അവര്‍ വീഡിയോയില്‍ ചോദിക്കുന്നു.


അതേസമയം എന്താണ് തന്റെ പ്രശ്‌നമെന്ന് രാഖി സാവന്ത് പറയുന്നില്ല. നടിയുടേത് നാടകമാണെന്നാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്. ഇതുപോലുള്ള അമിതാഭിനയം നിര്‍ത്തണമെന്നും പ്രേക്ഷകരെ വെച്ച് കളിക്കരുതെന്നുമാണ് വന്നിരിക്കുന്ന പ്രതികരണങ്ങള്‍.

Read more

2022-ല്‍ താനും ആദില്‍ ഖാനും വിവാഹിതരായെന്ന് ഈയിടെയാണ് രാഖി സാവന്ത് വെളിപ്പെടുത്തിയത്. താനുമായുള്ള വിവാഹത്തേക്കുറിച്ച് പുറംലോകമറിഞ്ഞാല്‍ സഹോദരിയുടെ വിവാഹം നടക്കില്ലെന്ന് ആദില്‍ പറഞ്ഞതിനാലാണ് പറയാതിരുന്നതെന്ന് രാഖി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.