അയാളെ കിടപ്പറയിലേക്ക് കൊണ്ടുപോയ പെണ്ണ്, ഇനി നിന്നെ ആരും പരിശുദ്ധയായി കാണില്ലെന്ന് അവര്‍ പറഞ്ഞു: പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ വരെ എത്തി സ്വന്തമായൊരു ഇടം നേടിയ താരമാണ് പ്രിയങ്ക ചോപ്ര. അക്ഷയ് കുമാര്‍ നായകനായ അത്രാസ് എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. നെഗറ്റീവ് ഷെയ്ഡുള്ള ആ വേഷം ചെയ്യുന്നതിന് മുമ്പ് തന്നെ പലരും വിലക്കിയിരുന്നതായാണ് പ്രിയങ്ക പറയുന്നത്.

അന്ന് മുഖ്യധാര സിനിയിലെ നായിക എന്നാല്‍ നാണം കുണുങ്ങിയും വിനയമുള്ളവളും പരിശുദ്ധിയുള്ളവളും ആയിരുന്നു. തന്റെ കഥാപാത്രം നേരെ വിപരീതമായിരുന്നു. അന്നത്തെ കാലത്ത് അത് വലിയ കാര്യമായിരുന്നു. തന്റെ കഥാപാത്രം ലൈംഗിക ദാഹിയുടേതായിരുന്നു.

തനിക്ക് 22 വയസായതിനാല്‍ ആളുകള്‍ പറയുമായിരുന്നു, ‘നീ ഇതുപോലൊരു കഥാപാത്രം ചെയ്താല്‍ പിന്നെ ആളുകള്‍ നിന്നെ സ്വപ്നസുന്ദരിയായ പരിശുദ്ധയായ നായികയായി കാണില്ല’ എന്ന്. അച്ഛനേയും അമ്മയേയും കാണിക്കാന്‍ കൊണ്ടു പോകുന്ന പെണ്‍കുട്ടി.

അതായാത് നിങ്ങളുടെ കിടപ്പറയിലേക്ക് കൊണ്ടു പോകുന്ന പെണ്ണ്. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും തന്നെ അഭിനന്ദിക്കുകയാണ് ചെയ്തത്. അത് തന്നെ അത്ഭുതപ്പെടുത്തി എന്ന് പ്രിയങ്ക പറയുന്നു.

വലിയ താരനിരയുണ്ടായിരുന്ന ചിത്രമായിരുന്നിട്ടും തന്നെപ്പോലൊരു അരങ്ങേറ്റക്കാരിയെ ആളുകള്‍ അഭിനന്ദിച്ചത് ഞെട്ടിച്ചുവെന്നും പ്രിയങ്ക വാനിറ്റി ഫെയര്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കരീന കപൂര്‍ ആയിരുന്നു ചിത്രത്തിലെ മറ്റൊരു നായിക.