പുരുഷന് മുന്നില്‍ കാഴ്ച വസ്തുവാക്കപ്പെടുന്നുണ്ട്, എന്നാല്‍ എല്ലാവരും നോക്കുന്ന സ്ത്രീയാവുക സ്വാതന്ത്ര്യം തരുന്നു: മലൈക

ബോളിവുഡിലെ ഗ്ലാമര്‍ താരങ്ങള്‍ ഒരാളാണ് മലൈക അറോറ. ഷാരൂഖ് ചിത്രം ദില്‍സേയിലെ ഛയ്യ ഛയ്യ എന്ന ഗാനമാണ് മലൈകയെ താരമാക്കി മാറ്റിയത്. മലൈകയുടെത് അടക്കം ഐറ്റം സോംഗുകള്‍ക്ക് എന്നും വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്.

സ്ത്രീയെ കാഴ്ചവസ്തുവാക്കി മാറ്റുന്നുവെന്നതാണ് ഇത്തരം പാട്ടുകള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനം. എന്നാല്‍ തന്നെ സംബന്ധിച്ച് അങ്ങനെയല്ലെന്നും സ്വാതന്ത്ര്യമാണ് ഐറ്റം നമ്പറുകള്‍ എന്നാണ് മലൈക പറയുന്നത്.

ഇന്ന് വലിയ തോതില്‍ അംഗീകരിക്കപ്പെടുന്നില്ലെങ്കിലും ബോളിവുഡ് സിനിമകളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഡാന്‍സ് നമ്പറുകള്‍. നമ്മളുടെ സിനിമകള്‍ ഇങ്ങനെയാണ്. ആ വസ്തുത മറച്ചു വയ്ക്കരുത്.

നമ്മുടെ സിനിമകള്‍ ജീവിതത്തിന്റെ ആഘോഷമാണ്. ജീവിതത്തേക്കാളും വലുതാണ് അവ. ഇന്നത്തെ കാലത്തും വിമര്‍ശിക്കപ്പെടുന്നുണ്ട്. കാഴ്ച വസ്തുവാക്കപ്പെടുന്നു എന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷെ താനത് ചെയ്തപ്പോള്‍ തനിക്ക് തോന്നിയത് സ്വാതന്ത്ര്യ ബോധ്യമാണ്.

ശരിക്കും സ്വാതന്ത്ര്യമായിരുന്നു. സ്‌ക്രീനില്‍ എല്ലാവരും നോക്കുന്ന സ്ത്രീയായി മാറുക എന്നത് തനിക്ക് സ്വാതന്ത്ര്യമായിരുന്നു. എല്ലാവരും എന്നെയൊരു കാഴ്ച വസ്തുവാക്കുന്നു എന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല. തന്നെ സംബന്ധിച്ച് നിയന്ത്രണം തന്റെ പക്കലായിരുന്നു.

Read more

തന്റെ വിധിയുടെ മാസ്റ്റര്‍ താന്‍ തന്നെയാണ് എന്നാണ് മലൈക പറയുന്നത്. റിയാലിറ്റി ഷോ ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സറിന്റെ ജഡ്ജ് ആയി ടെലിവിഷനിലാണ് താരം ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അര്‍ജുന്‍ കപൂറുമായുള്ള മലൈകയുടെ പ്രണയവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.