ഭാഷ എനിക്കൊരു പ്രശ്‌നമല്ല, തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കണം: കത്രീന കൈഫ്

തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് നടി കത്രീന കൈഫ്. പ്രതിഭാസം എന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകര്‍ ദക്ഷിണേന്ത്യയില്‍ ഉണ്ട്. ‘പൊന്നിയിന്‍ സെല്‍വന്‍’ സിനിമയെ കുറിച്ച് പറഞ്ഞാണ് നടി സംസാരിച്ചത്. നല്ല തിരക്കഥയും ശക്തമായ കഥാപാത്രവുമാണെങ്കില്‍ ഭാഷ തനിക്ക് ഒരു തടസമല്ല എന്നാണ് കത്രീന പറയുന്നത്.

നല്ല തിരക്കഥയും ശക്തമായ കഥാപാത്രവുമാണെങ്കില്‍ ഭാഷ തനിക്ക് ഒരു തടസമല്ല. പ്രതിഭാസം എന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകര്‍ ദക്ഷിണേന്ത്യയില്‍ ഉണ്ട്. മണിരത്‌നം സാര്‍ ചെയ്ത പൊന്നിയിന്‍ സെല്‍വനെ നോക്കൂ. എത്ര ഗംഭീരമായ ചിത്രമാണത്.

മനോഹരമായ ഫ്രെയിമുകളും ഗാനങ്ങളും. ഈ പ്രായത്തില്‍ ഇത്രയും വലിയ ഒരു സിനിമ ചെയ്തത് ഒരു ഐക്കണിക് സംവിധായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഉത്സാഹം എത്ര മാത്രമാണെന്ന് തെളിയിക്കുന്നതാണ് എന്നാണ് കത്രീന പറയുന്നത്.

‘ഫോണ്‍ ഭൂത്’ എന്ന ചിത്രമാണ് കത്രീനയുടെതായി ഇപ്പോള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നടന്‍ വിക്കി കൗശലുമായുള്ള വിവാഹത്തിന് ശേഷം കത്രീന അഭിനയിക്കുന്ന ചിത്രമാണ് ഫോണ്‍ ഭൂത്. സിദ്ധാന്ത് ചതുര്‍വേദിയും ഇഷാന്‍ ഖട്ടറുമാണ് മറ്റു പ്രധാന വേഷങ്ങളില്‍.

ഗുര്‍മീത് സിങ്ങാണ് ഫോണ്‍ ഭൂത് സംവിധാനം ചെയ്യുന്നത്. എക്‌സെല്‍ എന്‍്‌റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം നവംബര്‍ നാലിന് തിയേറ്ററുകളിലെത്തും. അതേസമയം, മലയാളത്തില്‍ ‘ബല്‍റാം വേഴ്‌സസ് താരാദാസ്’ എന്ന ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ‘മല്ലീശ്വരി’, ‘അല്ലാരി പിഡുഗു’ എന്നീ തെലുങ്ക് ചിത്രങ്ങളിലും കത്രീന അഭിനയിച്ചിട്ടുണ്ട്.