പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

പൊലീസിനെ തടഞ്ഞുവച്ച് കസ്റ്റഡിയിലെടുത്ത യുവാക്കളെ മോചിപ്പിച്ച സംഭവത്തില്‍ കഠിനംകുളം പൊലീസ് കേസെടുത്ത് കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം കഠിനംകുളം പുതുക്കുറിച്ചിയില്‍ അടിപിടി നടക്കുന്നുണ്ടെന്ന് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് നേരെ അനിഷ്ട സംഭവങ്ങളുണ്ടായത്.

പൊലീസ് സംഭവ സ്ഥലത്ത് നിന്ന് രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ നാട്ടുകാരും ബന്ധുക്കളും സഹോദരങ്ങളായ യുവാക്കളെ വിട്ടയക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് വാഹനം തടയുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ പൊലീസിന് യുവാക്കളുടെ വിലങ്ങഴിച്ച് വിട്ടയക്കേണ്ടി വന്നു.

Read more

സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് അടിപിടിക്കും പൊലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും കൂടുതല്‍ കേസുകളെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. അടിപിടി കേസിലെ പ്രതികളായ കൈഫ്, നബിന്‍ എന്നിവരെയാണ് ഇതേ തുടര്‍ന്ന് പിടികൂടിയത്.