കത്രീന കെയ്ഫും വിക്കി കൗശലും വിവാഹിതരായി; വിവാഹ വീഡിയോ ഒ.ടി.ടിയില്‍, ചിത്രങ്ങള്‍

കത്രീന കൈയ്ഫും വിക്കി കൗശലും വിവാഹിതരായി. ജയ്പൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ നടന്ന ചടങ്ങില്‍ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.

ചുവപ്പ് ലഹങ്കയാണ് കത്രീന വിവാഹവേളയില്‍ ധരിച്ചത്. ക്രീം നിറത്തിലുള്ള ഷെര്‍വാണി ആയിരുന്നു വിക്കി കൗശലിന്റെ വേഷം. സെലിബ്രിറ്റി ഡിസൈനര്‍ സബ്യസാചി മുഖര്‍ജിയാണ് വസ്ത്രം ഒരുക്കിയത്. അണ്‍കട്ട് ഡയമണ്ടും മുത്തു പതിപ്പിച്ച സ്വര്‍ണാഭരണങ്ങളുമാണ് കത്രീന അണിഞ്ഞത്.

Katrina Kaif wore a bright red Sabyasachi lehenga for her wedding pheras with Vicky Kaushal | VOGUE India

ഫോര്‍ട്ട് ബര്‍വാരയിലെ സിക്‌സ് സെന്‍സസ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു താരവിവാഹം. ഡിസംബര്‍ 7 മുതല്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. വിവാഹച്ചടങ്ങുകളുടെ സംപ്രേക്ഷണാവകാശം ആമസോണ്‍ പ്രൈം വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

Katrina Kaif and Vicky Kaushal Marriage PICS LIVE Updates: Don't miss Bride's EXPENSIVE wedding ring | PINKVILLA

80 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം വിവാഹ വീഡിയോ വാങ്ങിയിരിക്കുന്നത്. 2022 തുടക്കത്തിലാകും വിവാഹ വീഡിയോ റിലീസ് ചെയ്യുക. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ ആകെ 120 പേര്‍ക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നത്.

LIVE: Katrina Kaif-Vicky Kaushal Wedding Updates; First Pics! VicKat During Their Dream Rajasthan Ceremony

ഷാറൂഖ് ഖാനും കബീര്‍ ഖാനുമൊക്കെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ഥലത്തെ സുരക്ഷയ്‌ക്കൊപ്പം തന്നെ സല്‍മാന്‍ ഖാന്റെ ബോഡി ഗാര്‍ഡ് ഗുര്‍മീത് സിംഗിന്റെ സംഘവും പ്രത്യേക സുരക്ഷയൊരുക്കി.

Vicky Kaushal-Katrina Kaif Wedding: 'Only Love & Gratitude': Vicky Kaushal & Katrina Kaif's Wedding Photos Out