കോമഡി സീനുകള്‍ ഉണ്ടെങ്കിലും അത് എന്നെ പേടിപ്പിക്കുന്ന രംഗമായിരുന്നു.. കണ്ണുകള്‍ അടച്ച് പിടിക്കുകയായിരുന്നു: കത്രീന

തന്റെ ഏറ്റവും വലിയ പേടിയെ കുറിച്ച് തുറന്നു പറഞ്ഞ് നടി കത്രീന കൈഫ്. പേടി കാരണം ചില സിനിമകള്‍ കാണുന്നത് താന്‍ പാടി വഴിയില്‍ ഉപേക്ഷിക്കാറുണ്ട് എന്നാണ് കത്രീന പറയുന്നത്. ഹൊറര്‍ സിനിമകള്‍ കാണുന്നതിനെ കുറിച്ചാണ് കത്രീന ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

‘ഭൂല്‍ ഭുലയ്യ 2’ എന്ന സിനിമ കണ്ടതിനെ കുറിച്ച് പറഞ്ഞാണ് കത്രീന ഹൊറര്‍ സിനിമകളെ ഭയക്കുന്നതിനെ കുറിച്ച് സംസാരിച്ചത്. തനിക്ക് അത്തരം സിനിമകള്‍ കാണാന്‍ പറ്റില്ല. ഭൂല്‍ ഭുലയ്യ 2 എന്ന ചിത്രം പൂര്‍ണമായി കണ്ട് തീര്‍ക്കാന്‍ തനിക്ക് സാധിച്ചില്ല. സത്യമായി പറഞ്ഞതാണ്.

താന്‍ കണ്ണുകള്‍ അടച്ച് പിടിക്കുകയാണ് അപ്പോഴൊക്കെ ചെയ്തിരുന്നത്. തബു വരുമ്പോള്‍ കോമഡി സീന്‍ ഉണ്ടെന്ന് അറിയാമെങ്കിലും അത് തന്നെ പേടിപ്പിക്കുന്ന രംഗമായിരുന്നു എന്നാണ് കത്രീന പറയുന്നത്. കാര്‍ത്തിക് ആര്യന്‍ നായകനായി എത്തിയ ഹൊറര്‍ കോമഡി ത്രില്ലര്‍ ആണ് ഭൂല്‍ ഭുലയ്യ 2.

ചിത്രത്തില്‍ തബു ഡബിള്‍ റോളിലെത്തിയിരുന്നു. തബു ആണ് പ്രേതമായി സിനിമയില്‍ വേഷമിട്ടത്. അതേസമയം, ഒരു ഹൊറര്‍ സിനിമയാണ് കത്രീനയുടെതായി തിയേറ്ററില്‍ എത്താന്‍ ഒരുങ്ങുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘ഫോണ്‍ ഭൂത്’ എന്ന ചിത്രം ഉടന്‍ തിയേറ്ററികളിലെത്തും.