വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ പഞ്ചാബ് 7 വിക്കറ്റിന് പരാജയപെടുത്തിയിരുന്നു. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ചെന്നൈയെ 162-ൽ ഒതുക്കിയ പഞ്ചാബ് 17.5 ഓവറിൽ മൂന്നു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. സീസണിൽ പഞ്ചാബിന്റെ നാലാം ജയമാണിത്. ചെന്നൈയുടെ അഞ്ചാം തോൽവിയും.

ജോണി ബെയർസ്റ്റോ, റൈലി റൂസ്സോ എന്നിവരുടെ ഇന്നിംഗ്സാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. പ്രധാന ബോളറായ ദീപക് ചാഹർ രണ്ടു പന്തുകൾ മാത്രം എറിഞ്ഞ ശേഷം പരിക്കേറ്റ് മടങ്ങിയതും മതീഷ പതിരണയുടെ സേവനം നഷ്ടമായതും ചെന്നൈക്ക് കാര്യങ്ങൾ കടുപ്പമാക്കി. ബാറ്റിംഗിലേക്ക് വന്നാൽ ഒരു ബാറ്റർക്ക് പോലും പഞ്ചാബിനെതിരെ ആധിപത്യം സ്ഥാപിക്കാൻ സാധിച്ചില്ല എന്നതാണ് പ്രത്യേകത.

ചെന്നൈ മറ്റൊരു നാണക്കേടിലും പെട്ടിരിക്കുകയാണ് ഇന്നലത്തെ മത്സരത്തോടെ. 7 മുതൽ 11 ഓവർ വരെ ഉള്ള സമയത്ത് ഒരു ബൗണ്ടറി പോലും നേരിടാൻ ചെന്നൈക്ക് സാധിച്ചില്ല. 2012 ൽ ലീഗിന്റെ ഭാഗമായിരുന്ന പുണെയും 2017 ൽ ബാംഗ്ലൂരും 2021 ൽ ഒരു മത്സരത്തിൽ ഇത്തരത്തിൽ ഒരു ബൗണ്ടറി പോലും അടിക്കാതെ ഒരു മത്സരം പൂർത്തിയാക്കിയിരുന്നു.

പഞ്ചാബ് കിംഗ്സിനെതിരായ മത്സരം തോറ്റതിന് പുറമേ ചെന്നൈ സൂപ്പർ കിംഗ്‌സിനെ തളർത്തി മറ്റ് ചില തിരിച്ചടികളും ഉണ്ടായി. ദീപക് ചാഹറിനേറ്റ പരിക്ക് പ്രശ്‌നകരമാണെന്ന് കോച്ച് സ്റ്റീഫൻ ഫ്‌ലെമിംഗ് പറഞ്ഞു. താരം ഇനി ഈ സീസണിൽ കളിക്കുന്ന കാര്യം സംശയമാണ്.

വിസ നടപടിക്രമങ്ങൾക്കായി മതീശ പതിരണയും മഹേഷ് തീക്ഷണയും ശ്രീലങ്കയിലേക്ക് പോയതായും സ്റ്റീഫൻ ഫ്‌ലെമിംഗ് സ്ഥിരീകരിച്ചു. അതോടൊപ്പം ബംഗ്ലാദേശ് പേസർ മുസ്തഫിസുർ സിംബാബ്വെക്ക് എതിരായ സീരീസിനായി നാട്ടിലേക്ക് മടങ്ങി. താരം ഇനി മടങ്ങിവരില്ലെന്നാണ് അറിയുന്നത്. തുശാർ പാണ്ഡെ വൈറൽ പനി ബാധിച്ച് വിശ്രമത്തിലാണ്.