ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

ജീത്തു ജോസഫ് ചിത്രത്തില്‍ ഇനി ഫഹദ് ഫാസില്‍ നായകന്‍. ഫഹദിനെ നായകനാക്കി പുതിയ സിനിമ ഒരുക്കുന്ന വിവരം ജീത്തു ജോസഫ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ശാന്തി മായാദേവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ഫഹദിനും ശാന്തിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ജീത്തു ജോസഫ് പ്രഖ്യാപനം നടത്തിയത്. ഈ ഫോര്‍ എന്റെര്‍റ്റൈന്‍മെന്റ് ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ നേര് ആയിരുന്നു ജീത്തുവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

ശാന്തി മായ ദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരുന്നത്. നേര് സിനിമ ഒരുക്കുന്നത് മുമ്പ് തന്റെ മനസിലുണ്ടായിരുന്ന കഥയാണ് പുതിയ ചിത്രത്തിന്റെത് എന്നാണ് ശാന്തി മായാദേവി ദ ഫോര്‍ത്തിനോട് പറഞ്ഞിരിക്കുന്നത്. ജീത്തു ജോസഫിനോട് ആദ്യ പറഞ്ഞ കഥയാണിത്.

Read more

പിന്നീടാണ് കഥ വികസിപ്പിച്ചതും സംവിധായകനുമാി ചര്‍ച്ച ചെയ്തതും. അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. ഫഹദാണ് ചിത്രത്തിന് യോജിച്ച ആക്ടറെന്ന് തോന്നിയിരുന്നു. ഫഹദിനും കഥ ഇഷ്ടപ്പെട്ടു. ഇത് ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്ന സിനിമയായിരിക്കില്ല എന്നാണ് ശാന്തി മായാദേവി തുറന്നു പറഞ്ഞിരിക്കുന്നത്.