സല്‍മാന്‍ ഖാനും സോനാക്ഷി സിന്‍ഹയും രഹസ്യവിവാഹം ചെയ്തു? വിവാഹചിത്രം പുറത്ത്! സത്യം ഇതാണ്

ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും സൊനാക്ഷി സിന്‍ഹയും വിവാഹിതരായി എന്ന് പ്രചാരണം. ഇരുവരും രഹസ്യമായി വിവാഹം ചെയ്തുവെന്ന പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വിവാഹ ഫോട്ടോ അടക്കമാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

എന്നാല്‍ വിവാഹ ഫോട്ടോയിലെ സത്യം ഇതല്ല എന്നതാണ്. തെന്നിന്ത്യന്‍ താരം ആര്യയുടെയും നടി സയേഷയുടെയും വിവാഹ ചിത്രമാണ് മോര്‍ഫ് ചെയ്ത് സല്‍മാന്റെയും സൊനാക്ഷിയുടെയും വിവാഹ ഫോട്ടോ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.

Salman Khan and Sonakshi Sinha Got Married News Viral on Social Media What's The Truth - YouTube

56കാരനായ സല്‍മാന്റെ പേരിനൊപ്പം ഇതിന് മുമ്പും നിരവധി നടിമാരുടെയും മോഡലുകളുടെയും പേരുകള്‍ പ്രചരിച്ചിരുന്നു. കത്രീന കൈഫ്, ഐശ്വര്യ റായ്, ലൂലിയ, മോഡല്‍ സമാന്ത എന്നിവരുടെതടക്കം നിരവധി താരങ്ങളുടെ പേരുകള്‍ സല്‍മാന്റെ പേരിനൊപ്പം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Did Salman Khan secretly got married to Sonakshi Sinha?

സല്‍മാന്‍ ഖാന്റെ നായികയായി ദബാംഗ് എന്ന ചിത്രത്തിലൂടെ ആയിരുന്നു സൊനാക്ഷിയുടെ ബോളിവുഡ് അരങ്ങേറ്റം. മുപ്പത്തിനാലുകാരിയായ സൊനാക്ഷി അഭിനേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരുമായ പൂനം സിന്‍ഹയുടെയും ശത്രുഘ്‌നന്‍ സിന്‍ഹയുടെയും മകളാണ്.