ലോക്ഡൗണില്‍ കര്‍ഷകരുടെ ഉപവാസത്തെ പിന്തുണച്ച് ഇര്‍ഫാന്‍ ഖാന്‍; അടിവേരുകളില്‍ നിന്നും മാറ്റം ആവശ്യമാണെന്ന് താരം

ലോക്ഡൗണ്‍ കാലത്ത് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്കും ദിവസവേതനക്കാര്‍ക്കും പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍. ഗ്രാം സേവാ സംഘം വെള്ളിയാഴ്ച നടത്തുന്ന ഉപവാസത്തിന്റെ പോസ്റ്റാണ് താരം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് ആറ് വരെ നടത്തുന്ന ഉപവാസത്തിനാണ് താരം പിന്തുണയര്‍പ്പിച്ചിരിക്കുന്നത്.

“”അടിവേരുകളില്‍ നിന്നുള്ള മാറ്റം ആവശ്യമാണ് അതിനാല്‍ ഞാന്‍ ഇതിനെ പിന്തുണയ്ക്കുന്നു”” എന്ന് കുറിച്ചാണ് ഗാം സേവാ സംഘത്തിന്റെ പോസ്റ്റ് ഇര്‍ഫാന്‍ പങ്കുവച്ചിരിക്കുന്നത്.

“സാക്രഡ് ഗെയിംസ്” താരം രാജശ്രീ ദേശ്പാണ്ഡെയും കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് എത്തിയിട്ടുണ്ട്.