ജനലിലൂടെ ഇഷ്ടിക തെറിച്ച് വീണതൊന്നും അറിഞ്ഞില്ല, ചുംബനത്തില്‍ സ്വയം നഷ്ടപ്പെട്ടുപോയിരുന്നു; 'രാംലീല' സെറ്റില്‍ സംഭവിച്ചതിനെ കുറിച്ച് രണ്‍വീര്‍

സഞ്ജയ് ലീല ബന്‍സാലി ചിത്രം ‘ഗോലിയോന്‍ കി രാസ്‌ലീല രാം ലീല’യുടെ സെറ്റില്‍ വച്ചാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും പ്രണയത്തിലാകുന്നത്. ദീപികയെ കണ്ടപ്പോള്‍തന്നെ ഒരു സ്പാര്‍ക്ക് ഉണ്ടായെന്നും തൊട്ടടുത്ത ദിവസം തന്നെ ഇരുവരും തമ്മില്‍ പ്രണയം തുടങ്ങിയെന്നും രണ്‍വീര്‍ പറഞ്ഞിരുന്നു.

സിനിമയിലുള്ള ചുംബന സീനില്‍ തങ്ങള്‍ക്ക് സ്വയം നഷ്ടപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രണ്‍വീര്‍ സിംഗും ദീപികയും ഇപ്പോള്‍ കോഫി വിത്ത് കരണ്‍ ഷോയില്‍ രണ്‍വീര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ”ബന്‍സാലിക്ക് പറ്റാവുന്നത്രയും കാര്യങ്ങള്‍ യഥാര്‍ത്ഥ്യമായി ചിത്രീകരിക്കാനാണ് താല്‍പര്യം.”

”ചുംബന സീന്‍ ചിത്രീകരിക്കുന്നതിനിടെ ജനലിലൂടെ ഒരു ഇഷ്ടിക വരുന്നതായി തിരക്കഥയിലുണ്ട്. പക്ഷെ ആ രംഗത്തിന്റെ ഷൂട്ടിനിടെ ഇഷ്ടിക തെറിച്ച് വീഴുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. ആ ചുംബനത്തില്‍ സ്വയം നഷ്ടപ്പെട്ടു പോയി” എന്നാണ് രണ്‍വീര്‍ സിംഗ് പറയുന്നത്.

2013ല്‍ രാംലീലയുടെ സെറ്റില്‍ വച്ച് പ്രണയത്തിലായ ദീപികയും രണ്‍വീറും 2018ല്‍ ആണ് വിവാഹിതരായത്. 2015ല്‍ മാലദ്വീപില്‍ വച്ച് ദീപികയെ രണ്‍വീര്‍ പ്രൊപ്പോസ് ചെയ്തിരുന്നു. കടലിന് നടുവില്‍ വച്ചായിരുന്നു ആ പ്രൊപ്പോസല്‍. അത് ഒട്ടും പ്രതീക്ഷിക്കാതിരുന്ന ദീപിക യെസ് പറയുകയും ചെയ്തു. ഇതിന് പിന്നാലെ ഇരുവരും വിവാഹനിശ്ചയം നടത്തുകയായിരുന്നു.