'ബോര്‍ഡ് എക്‌സാമിനുള്ള ഒരുക്കത്തിലായിരുന്നു ഞങ്ങള്‍ രണ്ടുപേരും, പുലര്‍ച്ചെ 1.48-ന് പ്രണയം തുറന്നുപറഞ്ഞു'

നടന്‍ ആയുഷ്മാന്‍ ഖുറാന പങ്കുവെച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭാര്യ താഹിറ കശ്യപിനൊപ്പമുള്ള 19 വര്‍ഷത്തെ കുറിച്ചാണ് ആയുഷ്മാന്‍ പറയുന്നത്. താഹിറയുടെ പല ഭാവങ്ങളിലുള്ള ചിത്രത്തിനൊപ്പം തങ്ങളുടെ പ്രണയകഥ കൂടി ആയുഷ്മാന്‍ പങ്കുവച്ചിട്ടുണ്ട്.

“”2001ല്‍ ആയിരുന്നു. ഞങ്ങള്‍ ബോര്‍ഡ് എക്‌സാമിനായുള്ള ഒരുക്കത്തിലായിരുന്നു. പുലര്‍ച്ചെ 1.48 ആയപ്പോള്‍ ഫോണിലൂടെ പ്രണയം വെളിപ്പെടുത്തി. ബ്രെയ്ന്‍ ആദംസിന്റെ സംഗീതം മനസ്സില്‍ നിറഞ്ഞിരുന്നു. അകത്തും പുറത്തും അതേ ഗാനം. ഈ സ്റ്റുപിഡിനൊപ്പം 19 വര്‍ഷമായി”” എന്നാണ് ആയുഷ്മാന്‍ കുറിച്ചിരിക്കുന്നത്.

പ്രണയകഥ വെളിപ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്ന് ആരാധകരുടെ കമന്റുകള്‍. ഇരുവര്‍ക്കും ആശംസകളും ആരാധകര്‍ നേരുന്നുണ്ട്. ബാല്യകാല സുഹൃത്തുക്കളായ ആയുഷ്മാനും താഹിറയും 2008-ലാണ് വിവാഹിതരായത്.

https://www.instagram.com/p/B9vw9t3Bin3/?utm_source=ig_embed