പ്രൊഫസറായി ആയുഷ്മാന്‍, ബെര്‍ലിന്‍ ആയി ഷാരൂഖ്; മണി ഹെയ്സ്റ്റ് ബോളിവുഡ് റീമേക്കിനെ കുറിച്ച് സംവിധായകന്‍ അലക്‌സ് റോഡ്രിഗോ

“മണി ഹെയ്സ്റ്റ്” സീസണ്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ താന്‍ തിരഞ്ഞെടുക്കുന്ന ഇന്ത്യന്‍ താരങ്ങളെ കുറിച്ച് സംവിധായകന്‍ അലക്‌സ് റോഡ്രിഗോ. താരങ്ങളുടെ അഭിനയ രീതി അനുസരിച്ചല്ല പകരം രൂപത്തെ അടിസ്ഥാനമാക്കിയാണ് സംവിധായകന്റെ തിരഞ്ഞെടുപ്പ്. പ്രൊഫസര്‍ ആയി ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാനയെ തിരഞ്ഞെടുക്കും എന്നാണ് സംവിധായകന്‍ പറയുന്നത്.

ആയുഷ്മാന്‍ ധരിക്കുന്ന കണ്ണട, ചലനം ഒക്കെ പ്രൊഫസറിന് സമാനമാണെന്ന് റോഡ്രിഗോ ഒരു അഭിമുഖത്തില്‍ പറഞ്ഞു. മണി ഹെയ്സ്റ്റ് ഇഷ്ടപ്പെട്ടുവെന്ന് ആയുഷ്മാന്‍ അടുത്തിടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരുന്നു. പ്രൊഫസറെ പോലുള്ള ഒരു കഥാപാത്രം തനിക്കായി ഒരുക്കാനും താരം ആവശ്യപ്പെട്ടിരുന്നു.

Read more

ഇന്ത്യന്‍ താരങ്ങളുടെ ഫോട്ടോ കണ്ട് വിജയ്‌യെ പ്രൊഫസറായും, തമായോ ആയി അജിത്തിനെ ബൊഗോട്ട ആയും ഷാരൂഖ് ഖാനെ ബെര്‍ലിന്‍ ആയും സംവിധായകന്‍ തിരഞ്ഞെടുത്തു. ഡെന്‍വര്‍, സൗരസ് ആയി രണ്‍വീര്‍ സിംഗിനെയും സൂര്യയെയും റോഡ്രിഗോ തിരഞ്ഞെടുത്തു. സ്പാനിഷ് വെബ് സീരിസായ മണി ഹെയ്സ്റ്റിന്റെ നാലാമത്തെ സീസണ്‍ ഇപ്പോള്‍ ആണ് പുറത്തെത്തിയത്. ബാങ്ക് കവര്‍ച്ചയാണ് സീരിസ് പറയുന്നത്‌.