'കാലാവസ്ഥ പരിഗണിക്കാതെ സിനിമയ്ക്കായി നഗ്നത കാണിക്കുന്നു'; അനന്യ പാണ്ഡെയ്ക്ക് രൂക്ഷവിമര്‍ശനം, വീഡിയോ

സിനിമയുടെ പ്രമോഷനായി ബ്രാലെറ്റ് ധരിച്ചെത്തിയ ബോളിവുഡ് നടി അനന്യ പാണ്ഡെയ്ക്ക് വിമര്‍ശനം. മുംബൈയിലെ തണുത്ത കാലവസ്ഥയില്‍ ബ്രാലെറ്റ് പോലുള്ള വേഷം അണിഞ്ഞെത്തിയതും തണുപ്പ് സഹിക്കാനാവാതെ കോട്ട് ധരിക്കുകയും ചെയ്യുന്ന നടിയുടെ വീഡിയോയാണ് വൈറലാകുന്നത്.

ബ്രൗണ്‍ നിറത്തിലുള്ള ബ്രാലറ്റും വൈറ്റ് ജീന്‍സുമായിരുന്നു താരത്തിന്റെ വേഷം. ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്ന അനന്യയ്ക്ക് തണുപ്പ് വില്ലനായി. കാറ്റ് അടിച്ചതോടെ തണുപ്പ് തീരെ സഹിക്കാനാവാതെ സഹതാരമായ സിദ്ധാര്‍ഥ് ചതുര്‍വേദിയുടെ കോട്ട് വാങ്ങി ധരിക്കുന്ന നടിെ വീഡിയോയില്‍ കാണാം.

കാലാവസ്ഥ പരിഗണിക്കാതെ വസ്ത്രം ധരിച്ചതിനെ കുറിച്ചുള്ള കമന്റുകളും സദാചാര കമന്റുകളുമാണ് സോഷ്യല്‍ മീഡിയയില്‍ അനന്യയ്ക്ക് നേരെ ഉയരുന്നത്. സിനിമയുടെ പ്രചാരണത്തിനായി നഗ്നത കാണിക്കുന്നുവെന്ന ഇത്തരം കമന്റുകള്‍ക്കെതിരെ താരത്തിന്റെ ആരാധകര്‍ ഉള്‍പ്പടെ രംഗത്തെത്തുകയും ചെയ്തു.

ഏതു വസ്ത്രം എപ്പോള്‍ ധരിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്ന് ഇവര്‍ മറുപടി നല്‍കുന്നു. അതേസമയം, ലൈഗര്‍ ആണ് അനന്യയുടെതായി റിലീസിന് ഒരുങ്ങുന്നത്. വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം പുരി ജഗന്നാഥ് ആണ് സംവിധാനം ചെയ്യുന്നത്.

സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോക്‌സിംഗ് ചാമ്പ്യന്‍ ആയാണ് വിജയ് ദേവരകൊണ്ട വേഷമിടുന്നത്. ചിത്രത്തിലെ ഒരു ഐറ്റം നമ്പറിനായി നടി സാമന്തയെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തോട് താരമോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.