നടുറോഡില്‍ നിന്ന് പാമ്പിനെ രക്ഷിക്കാന്‍ ഗര്‍ഭിണിയുടെ സാഹസം; വീഡിയോ വൈറല്‍

സഹജീവിയോട് കരുണ കാണിച്ച ഗര്‍ഭിണിയായ സ്ത്രീയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ആറടിയോളം നീളമുള്ള പാമ്പിനെ സ്വന്തം ജീവന്‍ പോലും പണയംവെച്ച് തിരക്കുള്ള റോഡില്‍ നിന്ന് രക്ഷിച്ചിരിക്കുകയാണ് യുവതി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അരിസോണയിലാണ് സംഭവം. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു ടോണി റൗച്ച്. അപ്പോഴാണ് ഏകദേശം ആറടിയോളം നീളമുള്ള പാമ്പിനെ റോഡില്‍ കണ്ടത്. എതിര്‍ഭാഗത്തു നിന്നും ഒരു കാര്‍ വരുന്നത് ശ്രദ്ധയില്‍ പെട്ട യുവതി പുറത്തിറങ്ങി പാമ്പിനെ രക്ഷപ്പെടുത്തുകയായിരുന്നു. വിഷമില്ലാത്ത ഇനം പാമ്പാണെന്ന് മനസ്സിലായപ്പോള്‍ പാമ്പിനെ അരയില്‍ ചുറ്റിയുള്ള ഫോട്ടോയും എടുത്തു, യുവതി.

നിരവധി പേരാണ് യുവതിയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചത്. അതേസമയം, അവര്‍ കുഞ്ഞിന്റെ ജീവനെ കുറിച്ച് ഓര്‍ക്കണമായിരുന്നു എന്ന് ചിലര്‍ വിമര്‍ശിക്കുന്നുമുണ്ട്.