ജനവാസ കേന്ദ്രത്തില്‍ പുലിയിറങ്ങി, താമസക്കാര്‍ മുള്‍മുനയില്‍ നിന്നത് ആറു മണിക്കൂര്‍

ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ കേവല്‍ വിഹാര്‍ മേഖലയിലെ റെസിഡന്‍സി കോളനിയില്‍ പുള്ളിപ്പുലി കയറി. ഇന്നലെ വൈകിട്ടാണ് സംഭവം. ആറു മണിക്കൂറോളം കോളനിയില്‍ തങ്ങിയ പുള്ളിപ്പുലി പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി. പുറത്തു വന്ന വീഡിയോയില്‍ പുള്ളിപ്പുലി ഒരു വീട്ടിലേക്ക് ചാടി കയറുന്നതും ഒരു സ്ത്രീ ഇറങ്ങി ഓടുന്നതും കാണാം.

പുലിയെ മയക്കു വെടിവെച്ച് പിടിക്കാനുള്ള വിദഗ്ദ്ധര്‍ ഇല്ലാതിരുന്നതാണ് രംഗം വഷളാക്കിയത്. .റജാജി കടുവ സങ്കേതത്തില്‍ നിന്ന് വനപാലകരെ എത്തിച്ച പുള്ളിപ്പുലിയെ മയക്കുവെടി വെച്ച് പിടിക്കാനായിരുന്നു ശ്രമം.എന്നാല്‍ അവര്‍ എത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് പുലി സ്ഥലം വിട്ട് പോവുകയും ചെയ്തു.