തീപിടിച്ച കെട്ടിടത്തില്‍നിന്ന് യുവാവിന്‍റെ അത്ഭുത രക്ഷപ്പെടല്‍

Advertisement

തീ പിടിച്ച ബഹുനിലകെട്ടിടത്തിന്റെ ഉള്ളില്‍ നിന്നും യുവാവ് സാഹസികമായി രക്ഷപ്പെട്ടു. ചൈനയിലെ ചോംഗീങ് നഗരത്തിലാണ് സംഭവം. തീ പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവ് നടത്തുന്ന സാഹസിക നീക്കങ്ങള്‍ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.

ഡിസംബര്‍ 13 നാണ് സംഭവം നടന്നത്. തീപിടിച്ച കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന യുവാവ് ബാല്‍ക്കണിയിലൂടെ പുറത്ത് കടന്ന് കെട്ടിടത്തിന്റെ പുറത്തുള്ള കമ്പിയില്‍ സാഹസികമായി തൂങ്ങിനിന്ന് ഒരു ഗ്ലാസ് തകര്‍ത്ത് മറ്റൊരു മുറിയിലേക്കു പ്രവേശിക്കുവാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളില്‍. യുവാവിന്റെ ശ്രമം പരാജയപ്പെട്ടപ്പോള്‍ അവിടെയെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ ഗ്ലാസ് തകര്‍ത്ത് അയാളെ മുറിക്കുള്ളിലേക്ക് കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.