ഒരാഴ്ചത്തേക്ക് വരുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ വേണ്ട

സംസ്ഥാനത്ത് ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ പ്രവാസികളും കേന്ദ്രനിര്‍ദേശപ്രകാരമുളള പരിശോധനകള്‍ നടത്തണമെന്നും മന്ത്രി നിർദേശിച്ചു.

കേന്ദ്ര മാർഗനിർദേശരേഖയ്ക്ക് അനുസൃതമായി കേരളം ക്വാറന്റീന്‍ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഫെബ്രുവരി ആദ്യ ആഴ്ചയ്ക്കുശേഷം കോവിഡ് വ്യാപനം കുറയുമെന്നാണു കണക്കാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ഇതിനകം സമൂഹവ്യാപനം നടന്നുകഴിഞ്ഞതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിലവിൽ കേരളത്തിലെ കോവിഡ് വ്യാപനം കുറയുന്നുണ്ടെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Read more

കഴിഞ്ഞ 24 മണിക്കൂറിനിടെ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 118 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 1063 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 55,600 ആയി.