പണം നല്‍കി പിസ വാങ്ങി ആള്‍ക്കുരങ്ങ്; ഞെട്ടലോടെ ഡെലിവറി ഗേള്‍, വീഡിയോ

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത പിസ ഒരുആള്‍ക്കുരങ്ങ് പണം നല്‍കി ഡെലിവറി ചെയ്യാനെത്തിയ ആളില്‍ നിന്ന് ഏറ്റുവാങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.

@videopost.s  എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പിസ നല്‍കാനായി ഡെലിവറി ഗേള്‍ ഫ്‌ളാറ്റിന്റെ വാതിലില്‍ വന്ന് മുട്ടുമ്പോള്‍ പാന്റും ഷര്‍ട്ടുമിട്ട ഒരു കുരങ്ങാണ് വാതില്‍ തുറന്ന് പുറത്തേക്ക് വരുന്നത്.

കുരങ്ങനെ കണ്ടയുടന്‍ ഞെട്ടലോടെ ഡെലിവറി ചെയ്യാനെത്തിയ സ്ത്രീ പിന്നോട്ട് നീങ്ങുന്നതായി വീഡിയോയില്‍ കാണാന്‍ കഴിയും. പിന്നീട് പണവുമായി കുരങ്ങന്‍ കൈ നീട്ടുമ്പോള്‍ അവര്‍ പിസ ബോകസ് കുരങ്ങന് കൈമാറിയ ശേഷം ഓടിപ്പോകുന്നതും കാണാന്‍ കഴിയും.

അത് ശാന്തനായ ഒരു ജോലിക്കാരനാണ്, അവള്‍ ഒരു കുരങ്ങിനെയല്ല, ഒരു ബുദ്ധിമാനായ ആളെ കാണുന്നതുപോലെയാണ് അവള്‍ പിസ്സ കൈമാറിയത എന്നാണ് വീഡിയോക്ക് താഴെ ഒരാള്‍ കമന്റിട്ടത്. വീഡിയോ ഇല്ലെങ്കില്‍ അവള്‍ ഈ കഥ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് മറ്റൊരാള്‍ പറഞ്ഞു. നിരവധി ആളുകളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

A post shared by VIDEOS (@videospost.s)

Read more