ഒരു ചിക്കന്‍ ടിക്ക ചീസ് ടോസ്റ്റിന് വില 3200 രൂപ; മേക്കിംഗ് ഇങ്ങനെ...., വെെറലായി വീഡിയോ

അതിശയിപ്പിക്കുന്ന വിലയുമായി ഒരു ചിക്കന്‍ ടിക്ക ചീസ് ടോസ്റ്റ്. 3200 രൂപയാണ് ഒരു ചിക്കന്‍ ടിക്ക ചീസ് ടോസ്റ്റിന്റെ വില. ഈ ചിക്കന്‍ ടിക്ക ചീസ് ടോസ്റ്റിന്റെ പാചക രീതിയാണ് ഇതിനെ ഇത്രയും വില പിടിപ്പുള്ളതാക്കി മാറ്റിയിരിക്കുന്നതെന്നാണ് വാദം .

സാധാരണയിൽ നിന്ന് അയേണ്‍ ബോക്സ് ഉപയോഗിച്ച് ചൂടാക്കിയ ചിക്കന്‍ ടിക്ക ചീസ് ടോസ്റ്റാണിത്. നൂറു എന്ന യുവതിയാണ് ചിക്കന്‍ ടിക്ക ചീസ് ടോസ്റ്റ് കഴിച്ച അനുഭവത്തെ കുറിച്ചും ഇതിൻ്റെ വിലയെ കുറിച്ചും ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. പലരും സംഭവത്തിന്‍റെ വില കേട്ട് അമ്പരന്നു എന്നാണ് പറയുന്നത്. ഇതിന്‍റെ നാലില്‍ ഒന്ന് രൂപയ്ക്ക് ഞാന്‍ ഇത് തയ്യാറാക്കി തരാം  തുടങ്ങി ഹോസ്റ്റലിലെ ഫുഡ് റെസിപ്പി എങ്ങനെ റെസ്റ്റേറൻ്റിൽ എത്തി എന്നു വരെയാണ് കമൻ്റ്

View this post on Instagram

A post shared by Noor | Food & Lifestyle Blog • Reels Marketer (@noorulaiin)

Read more


ഹോസ്റ്റലില്‍ താമസിക്കുന്നവരുടെ റെസിപ്പി എങ്ങനെ ഈ റെസ്റ്റോറെന്‍റില്‍ എത്തി എന്നും ചിലര്‍ ചോദിക്കുന്നു.