അകാലനരയെ പടിയ്ക്ക് പുറത്താക്കാം... വീട്ടില്‍ തന്നെയുണ്ട് വഴികള്‍

ഇന്നത്തെ കാലത്ത് അകാലനര ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുകയാണ്. ചെറുപ്രായത്തില്‍ തന്നെ പലരുടെയും മുടികളുടെ നിറം നഷ്ടപ്പെടുന്നു. മുടി കൊഴിയുന്നത്, മുടി വളരാത്തത്, അകാലനര വരുന്നത് എല്ലാം തന്നെ മുടിയെ ബാധിയ്ക്കുന്ന പ്രശ്നങ്ങളാണ്. ഇതിന് ആണ്‍ പെണ്‍ ഭേദമൊന്നുമില്ല. കറുപ്പും കരുത്തുമുള്ള നീണ്ട് ഇടതൂര്‍ന്ന മുടി ഉണ്ടാകുവാന്‍ അല്‍പം ശ്രദ്ധയും പരിചരണവും ആവശ്യമാണ്.

താരന്‍, മുടികൊഴിച്ചില്‍, അകാലനര ഇവയെ ചെറുക്കാന്‍ പ്രത്യേക പരിചരണം കൊണ്ടേ കഴിയൂ. തലമുടിക്ക് നിറം നല്‍കുന്ന മെലാനിന്‍ പിഗ്മെന്റ് ഉത്പാദിപ്പിക്കുന്നത് മെലനോസൈറ്റ് കോശങ്ങളാണ്. ഈ കോശങ്ങളുടെ എണ്ണം കുറയുകയോ പ്രവര്‍ത്തനം നിലയ്ക്കുകയോ ഇവ നശിച്ചു പോവുകയോ ചെയ്യുമ്പോഴാണ് അകാലനര ഉണ്ടാകുന്നത്. മുപ്പത് വയസിനു മുമ്പേ നര തുടങ്ങുന്നതിനെയാണ് അകാല നര എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.വീട്ടില്‍ തന്നെ ലഭിക്കുന്ന സാധനങ്ങള്‍ ഉപയാഗിച്ച് അകാലനരയ്‌ക്കൊരു പരിഹാരം കാണാം.

White Hair: What, Why & How To Reverse Premature Greying? – SkinKraft

കട്ടന്‍ചായ

മുടിയുടെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് കട്ടന്‍ചായ. നല്ലൊരു കട്ടന്‍ചായ ഉണ്ടാക്കി നിങ്ങളുടെ തലമുടി കഴുകുക. കുറഞ്ഞത് 15-20 മിനിറ്റെങ്കിലും തലയില്‍ കട്ടന്‍ ചായ ഒഴിച്ച് ഉണങ്ങാന്‍ വിടുക. കട്ടന്‍ ചായ ഉപയോഗിച്ച് നിങ്ങളുടെ തലമുടി 2-3 തവണയെങ്കിലും കഴുകിക്കളയണം. ഇത് മുടിക്ക് കറുത്ത നിറം നല്‍കാന്‍ സഹായിക്കും. മൈലാഞ്ചി പൊടിയില്‍ കട്ടന്‍ചായ ചേര്‍ത്തും നിങ്ങള്‍ക്ക് ഉപയോഗിക്കാം. കുറച്ച് കട്ടന്‍ചായ തയാറാക്കി അതില്‍ മുട്ടയുടെ മഞ്ഞക്കരു, നാരങ്ങ നീര് എന്നിവ ചേര്‍ക്കുക. മികച്ച ഫലങ്ങള്‍ക്കായി ഈ മിശ്രിതത്തിലേക്ക് കോഫി പൊടിയും നെല്ലിക്ക പൊടിയും ചേര്‍ക്കുക. ഇതെല്ലാം ചേര്‍ത്ത് മിശ്രിതം തയ്യാറാക്കി മുടിക്ക് പുരട്ടി 6-7 മണിക്കൂര്‍ നേരം കഴിഞ്ഞ് കഴുകിക്കളയുക.

10 Reasons to Drink Black Tea Every Day; How it is Beneficial for Skin, Hair & Health

ഉരുളക്കിഴങ്ങ് തൊലി

ആറ് ഉരുളക്കിഴങ്ങിന്റെ തൊലികള്‍ വെള്ളത്തില്‍ തിളപ്പിക്കണം. ശേഷം തൊലികള്‍ മാറ്റി വെള്ളം മാത്രം അരിച്ചെടുക്കുക. മുടി ഷാംപൂ ഉപയോഗിച്ച് കഴുകി കണ്ടീഷണര്‍ പ്രയോഗിക്കുക. അടുത്തതായി നിങ്ങള്‍ തയ്യാറാക്കി വെച്ച ഉരുളക്കിഴങ്ങ് തൊലിയുടെ വെള്ളം മുടിയില്‍ പുരട്ടുക. ഇത് കഴുകിക്കളയേണ്ടതില്ല. ഉരുളക്കിഴങ്ങ് തൊലിയില്‍ നിന്നുള്ള അന്നജം നിങ്ങളുടെ മുടിയില്‍ പിഗ്മെന്റ് ചേര്‍ക്കുകയും, അതുവഴി ചാരനിറത്തിലുള്ള മുടികളുടെ നിറം മാറ്റുകയും ചെയ്യും. ഇത് കൂടാതെ കൊഴിച്ചില്‍, മുടി പൊട്ടിപ്പോകുക, അകാല നര തുടങ്ങി പല തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന എണ്ണക്കൂട്ടുകളുമുണ്ട്.

Use Potato Peels To Turn Grey Hair Black

കറിവേപ്പില എണ്ണ

കുറച്ച് കറിവേപ്പില എടുത്ത് വെളിച്ചെണ്ണയില്‍ തിളപ്പിക്കുക. കറിവേപ്പില ഇരുണ്ടതാകുന്ന വരെ ചൂടാക്കുക. ഇതിനുശേഷം, എണ്ണ തണുപ്പിച്ച് ആവശ്യമുള്ളിടത്ത് മുടിയില്‍ പുരട്ടുക. ഒരു മണിക്കൂറിലധികം നേരം മുടിയില്‍ ഇത് നിലനിര്‍ത്തിയ ശേഷം കഴുകിക്കളയുക. മുടിയുടെ ഇരുണ്ട നിറം പുനഃസ്ഥാപിക്കാന്‍ കറിവേപ്പില നിങ്ങളെ സഹായിക്കുന്നു.

Homemade Curry Leaves Hair Oil for Hair Growth & Premature Greying ! - Wildturmeric

ആവണക്കെണ്ണ- വെളിച്ചെണ്ണക്കൂട്ട്

മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇത് അകാല നര തടയാനും മുടി വളരാനും നല്ലതാണ്. മുടി കൊഴിച്ചില്‍ വരുമ്പോള്‍ ആവണക്കെണ്ണ ഗുണം ചെയ്യുമെന്ന് പലര്‍ക്കും അറിയില്ല. മറ്റ് എണ്ണകളില്‍ നിന്ന് വ്യത്യസ്തമായി, പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ ശക്തമായ മിശ്രിതം അടങ്ങിയ നിരവധി പോഷകങ്ങള്‍ ഇതിലുണ്ട്. അതിനാല്‍, ശിരോചര്‍മ്മത്തിന് ആവശ്യമായ പോഷണം ഇവ നല്‍കുന്നു. ഇത് മുടി കൊഴിച്ചില്‍ തടയുക മാത്രമല്ല ആരോഗ്യകരമായ മുടിയുടെ വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യുന്നു. മുടിയിഴകളെ ശക്തിപ്പെടുത്തുക, മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക, വരണ്ട ശിരോചര്‍മ്മത്തിന് പോഷണം നല്‍കുക എന്നിവ ഉള്‍പ്പെടുന്ന നിരവധി ഗുണങ്ങള്‍ ഇതിനുണ്ട്.

How to Use Castor Oil for Hair | Be Beautiful India

വെളിച്ചെണ്ണ

വെളിച്ചെണ്ണ ഇല്ലാത്ത എന്ത് മുടിസംരക്ഷണം, മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് വെളിച്ചെണ്ണ എന്നറിയാമല്ലോ. നല്ല ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയാണ് കൂടുതല്‍ ഗുണങ്ങള്‍ നല്‍കുക. പണ്ടു കാലം മുതല്‍ തന്നെ ഉപയോഗിച്ച് വരുന്ന മുടി സംരക്ഷണ രീതിയാണിത്. വെളിച്ചെണ്ണയ്ക്ക് ആഴത്തിലുള്ള പോഷകഗുണമുള്ളതിനാല്‍ മിക്ക കണ്ടീഷനിംഗ് ഉല്‍പ്പന്നങ്ങളെയും ഈ കാര്യത്തില്‍ അവയ്ക്ക് മറികടക്കാന്‍ കഴിയും. എണ്ണ ചൂടാക്കി തലമുടിയിലും ശിരോചര്‍മ്മത്തിലും ധാരാളമായി പുരട്ടുക. ഇതു പോലെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് മയിലാഞ്ചി അഥവാ ഹെന്ന. വെളിച്ചെണ്ണ ഒരു മിനിറ്റ് ചൂടാക്കിയ ശേഷം അതില്‍ മൈലാഞ്ചി പൊടിച്ചത് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് തലയില്‍ പുരട്ടാം. അര മണിക്കൂറിന് ശേഷം കഴുകാം.ഇത് മുടിയുടെ ആരോഗ്യത്തിനും അകാല നരയ്ക്കും മികച്ചതാണ്.

Best Coconut Oil For Hair With Coconut Oil Benefits For Hair | Nykaa's Beauty Book