യുദ്ധക്കൊതിയുടെ ഭീകരത വരച്ചു കാട്ടിയ ‘ഹിരോഷിമ’ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്

74 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ജപ്പാനിലെ ഹിരോഷിമയില്‍ മരണം താണ്ഡവ നൃത്തമാടിയത്. 1945 ഓഗസ്റ്റ് ആറ് തിങ്കളാഴ്ച രാവിലെ 8.15- നാണ് ജപ്പാനിലെ ഹോണ്‍ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയില്‍ അമേരിക്ക ലോകത്തെ ആദ്യത്തെ അണുബോംബ് ഇട്ടത്. അമേരിക്കയുടെ അണ്വായുധ നിര്‍മ്മാണ പദ്ധതിയായിരുന്ന മാന്‍ഹട്ടന്‍ പ്രൊജക്ടിന്റെ...

സ്വര്‍ണ്ണവില ഇനിയും കൂടുമോ?

സ്വര്‍ണ്ണത്തിന് വില ഉയരുന്നത് അല്പം ആശങ്കയോടെയാണ് നാം കാണുന്നത്. കാരണം, കേരളത്തില്‍ ചിങ്ങത്തില്‍ പുതിയ വിവാഹ സീസണ്‍ ആരംഭിക്കുകയാണ്. അതുകൊണ്ട് രക്ഷിതാക്കള്‍ ആകാംക്ഷയോടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് : സ്വര്‍ണ്ണത്തിന്റെ വില ഇനിയും കൂടുമോ? ഈ വിഷയമാണ് ഫിനാന്‍ഷ്യല്‍ മാറ്റേഴ്സിന്റെ ഈ ലക്കത്തില്‍ പരിശോധിക്കുന്നത്.  

പശ്ചിമേഷ്യയിലെ യുദ്ധമേഘങ്ങള്‍ പെയ്യാതെ പോകട്ടെ

പശ്ചിമേഷ്യയില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടുന്നത് വലിയ ആശങ്ക പടര്‍ത്തുന്നത് ഇങ്ങ് കേരളത്തിലാണ്. ഹോര്‍മുസ് കടലിടുക്ക് ഒരു നിര്‍ണ്ണായക സമുദ്ര പാതയാണ്. ലോകത്തെ എണ്ണ നീക്കത്തിന്റെ ഏറിയ പങ്കും നടക്കുന്നത് ഈ പാതയിലൂടെയാണ്. അതുകൊണ്ട് ബ്രിട്ടന്‍ ഇറാന്റെ കപ്പല്‍ പിടിച്ചെടുത്തതും ഇറാന്‍ ബ്രിട്ടീഷ് കപ്പല്‍ തടഞ്ഞിട്ടിരിക്കുന്നതും ലോകത്തിന് മേല്‍...

ഫെയ്‌സ് ആപ്പും സ്വകാര്യതയും

ഈയിടെ വൈറല്‍ ആയ ഫെയ്‌സ് ആപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്റര്‍നെറ്റ് സ്വകാര്യതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ഫോട്ടോകള്‍ അതിവേഗത്തില്‍ എഡിറ്റ് ചെയ്യാന്‍ കഴിവുള്ള ഈ റഷ്യന്‍ ആപ്പിന് വലിയ സ്വീകാര്യതയാണ് ഇന്ത്യയിലും വിദേശത്തും ലഭിച്ചത്. നമ്മള്‍ എല്ലാവരും...

വരവേല്‍ക്കുന്ന ആന്തൂരുകള്‍

വൈശാഖ് Filmmaking is a chance to live many lifetimes- Robert Altman സിനിമ, മലയാളം സംസാരിച്ചു തുടങ്ങിയിട്ട് വര്‍ഷം 81 ആയി, ഒരു മുത്തച്ഛന്‍ തന്നെയായെങ്കിലും, ലോക സിനിമയില്‍ ഇന്നും പിച്ച വെച്ചു തുടങ്ങിയിട്ടേയുള്ളൂ. 1907-ല്‍, തൃശ്ശൂര്‍ക്കാരനായ ജോസ് കാട്ടൂക്കാരന്‍ എന്നൊരാള്‍ ജോസ് ഇലക്ട്രിക്കല്‍ ബയോസ്‌കോപ്പ് (ഇന്നത്തെ...

എല്‍.ഡി.എഫിനു വെല്ലുവിളിയായി ഉപ തിരഞ്ഞെടുപ്പുകള്‍ വരുന്നു

രാഷ്ട്രീയ ലേഖകന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം എല്‍.ഡി.എഫ് ആശങ്കയോടെ വീക്ഷിക്കുന്ന ആറ് നിയമസഭാ ഉപ തിരഞ്ഞെടുപ്പുകള്‍ക്ക് കളമൊരുങ്ങുന്നു. തിയതികള്‍ പ്രഖ്യാപിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം ഉടനുണ്ടാകും. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ എം.എല്‍.എമാരുടെ രാജിയാണ് ഉപ തിരഞ്ഞെടുപ്പിന് കാരണമാകുന്നതെങ്കില്‍ മഞ്ചേശ്വരവും പാലയും എം.എല്‍.എമാരുടെ മരണം നിമിത്തമാണ്...

കര്‍ഷകരെ നിരാശയിലാഴ്ത്തി രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം ബജറ്റ്

ഡോ. ജോസ് ജോസഫ് കാര്‍ഷിക പ്രതിസന്ധിയുടെ പരിഹാരത്തിന് സമഗ്ര പദ്ധതികള്‍ പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക് നിരാശ പകരുന്നതാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം ബജറ്റ്. കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിപ്പിക്കുന്നതിനോ കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം പകരുന്നതിനോ വന്‍ പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം മോദി...

ബിനോയിയും ബിനീഷും പിന്നെ കോടിയേരിയും; ഒരു മഹാപ്രസ്ഥാനം വഴിയാധാരമാകുന്നതിനു പിന്നില്‍

തിരഞ്ഞെടുപ്പില്‍ ചുവപ്പിന്റെ നിറം മങ്ങിയ ക്ഷീണം തിരിച്ച് പിടിക്കാന്‍ സി.പി.എം പെടാപ്പാട് പെടുമ്പോഴാണ് പുതിയ ആരോപണങ്ങള്‍ പാര്‍ട്ടിയെ ഒന്നാകെ വിഴുങ്ങിയിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ ഇതിനു മുമ്പും പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കിയിട്ടുണ്ട്. ബാറില്‍ ജോലി ചെയ്തിരുന്ന ബീഹാര്‍ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും അതില്‍ എട്ട് വയസുള്ള...

ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട 20 നഗരങ്ങളില്‍ 18- ഉം ഇന്ത്യയില്‍

ഡോ.ജോസ് ജോസഫ് മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ മൗലികാവകാശമാണ് ശുദ്ധവായു. എന്നാല്‍ ഭൂമിയില്‍ ഇന്ന് ഒട്ടും ലഭ്യമല്ലാത്തതും ശുദ്ധവായുവാണ്. ലോക ജനസംഖ്യയുടെ പത്തില്‍ ഒമ്പതു പേരും മലിനമായ വായുവാണ് ശ്വസിക്കുന്നത്. വീടിനു പുറത്തും അകത്തും നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ വിഷം കലര്‍ന്ന വായുവാണ് ജനങ്ങള്‍ ശ്വസിക്കുന്നത്. ഭൂമിയില്‍ മനുഷ്യരുടെ...

‘അവള്‍ക്ക് നല്ല അഹങ്കാരമാണ്, അവളെ വേണ്ടെന്ന് വെച്ച് നീ വേറെ കെട്ട്’

ആതിര അഗസ്റ്റിന്‍ ''ഇവളൊന്നും അമ്മയല്ല, ഞങ്ങളും പെറ്റതല്ലേ, അതും ഒന്നും രണ്ടുമല്ല പന്ത്രണ്ട് പെറ്റതാ. മണ്ണില്‍ എല്ലുമുറിയെ പണിതാണ് എല്ലാറ്റിന്റെയും തടി വലുതാക്കിയത്.'' ഇന്നത്തെ വാര്‍ത്തകള്‍ ഓരോന്നും കേള്‍ക്കുമ്പോള്‍ എല്ലാ വീട്ടിലും പ്രായമായ ആളുകള്‍ പറയുന്ന വാക്കുകളാണിത്. കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യ ചെയ്ത അമ്മമാര്‍, കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതിന് രണ്ടാനച്ഛനോ...