ഐപിഎല്‍, വീണ്ടും വമ്പന്‍ ട്വിസ്റ്റ്!

മുംബൈ: ഐപിഎല്‍ തിയതി സംബന്ധിച്ചുളള ക്രിക്കറ്റ് ലോകത്തിന്റെ ആകാംക്ഷയ്ക്ക് താല്‍ക്കാലിക വിരാമം. പൊതു തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ശേഷം മാര്‍ച്ചില്‍ മാത്രമേ ഐപിഎല്‍ സമയക്രമം പ്രഖ്യാപിക്കൂവെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതെസമയം ഇക്കുറി...

ഇന്ത്യന്‍ ടീമില്‍ രണ്ട് കേരള താരങ്ങള്‍, സഞ്ജുവിന്റെ പിന്‍ഗാമികള്‍ ഇവരാണ്

മുംബൈ: സഞ്ജു സാംസണും ബേസില്‍ തമ്പിയ്ക്കും ശേഷം വീണ്ടും ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞ് മലയാളി താരങ്ങള്‍. ദ്രാവിഡ് പരിശീലിപ്പിക്കുന്ന അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലാണ് രണ്ട് കേരള താരങ്ങള്‍ ഇടംപിടിച്ചത്. സൂരജ് അഹൂജ നയിക്കുന്ന ടീമില്‍ വരുണ്‍ നായനാര്‍, വത്സാല്‍ ഗോവിന്ദ് എന്നിവരാണ് ഇടംപിടിച്ചത്....

റെയ്‌നയും യുവിയും, ലോകകപ്പിലെ ഇന്ത്യയുടെ മുറിവുകള്‍

ഈ വര്‍ഷം ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് ലോകകപ്പ് നടക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ മുറിവായി അവശേഷിക്കുക രണ്ട് പേരുകളാണ്. സൂപ്പര്‍ താരങ്ങളായ സുരേഷ് റെയ്‌നയും യുവരാജ് സിംഗും. ഒരുകാലത്ത് ടീം ഇന്ത്യയുടെ എല്ലാമെല്ലാമായിരുന്നു ഇരുവരും ഇന്ന് ഇന്ന് ഇന്ത്യന്‍ നീലകുപ്പായത്തില്‍ നിന്ന് ഏറെ അകലെയാണ്....

റെയ്‌നയെ വാഹനപകടത്തില്‍ കൊന്ന് സോഷ്യല്‍ മീഡിയ; പൊട്ടിത്തെറിച്ച് താരം

സുരേഷ് റെയ്‌നയെ കുറിച്ച് കുറച്ച് കാലത്തേക്ക് വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് ഒരു യൂടൂബ് ചാനല്‍ പറ്റിച്ച പണിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച. റെയ്‌ന വാഹനപകടത്തില്‍ മരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് യാതൊരു അടിസ്ഥാനവുമില്ലാതെ ചില യൂടൂബ് ചാനലുകള്‍ നല്‍കിയത്.

ലോകകപ്പിന് ശേഷവും വിരമിക്കില്ല? ധോണി അമ്പരപ്പിക്കാനൊരുങ്ങുന്നു

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കല്‍ ഏറെ കാലമായി ക്രിക്കറ്റ് ലോകത്ത് ചൂടുളള വിഷയമാണ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിന് മുന്‍ ധോണി വിരമിക്കുമെന്ന് ആദ്യ റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും ലോകകപ്പ് ടീമില്‍ ധോണി അനിവാര്യമാണെന്ന് അദ്ദേഹം തന്നെ തെളിയിച്ചതോടെ ആ ആശങ്ക അസ്ഥാനത്തായി.

വന്‍മാറ്റം, രോഹിത്ത് പുറത്തേയ്ക്ക്; പകരം രഹാന

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ടി20 പരമ്പരയില്‍ നിന്ന് രോഹിത്ത് ശര്‍മ്മയെ മാറ്റിനിര്‍ത്തും. പകരം ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇതുവരെ സ്ഥാനം ഉറപ്പിക്കാത്ത അജിന്‍ക്യ രഹാനയെ കളിപ്പിക്കും. രഹാനയ്ക്ക് ലോകകപ്പ് ടീമിലേക്ക് എത്താനുളള അവസരമായിയിരിക്കും ഈ പരമ്പര. ഴിഞ്ഞ കുറച്ച്...

ന്യൂസീലന്‍ഡില്‍ കളിക്കളത്തില്‍ കുഴഞ്ഞുവീണ് മലയാളി ക്രിക്കറ്റര്‍ മരിച്ചു

ക്രിക്കറ്റ് ലോകത്ത് നിന്നും വീണ്ടും ദുരന്ത വാര്‍ത്ത. ന്യൂസീലന്‍ഡില്‍ കളിക്കളത്തില്‍ കുഴഞ്ഞുവീണ് മലയാളി ക്രിക്കറ്റര്‍ മരിച്ചു. വെങ്ങോല കണ്ണിമോളത്ത് ഗംഗാധരന്റെ മകന്‍ ഹരീഷാണ് (33) മരിച്ചത്. സൗത്ത് ഐലന്റിലെ ഡ്യുണഡിനില്‍ ഗ്രീന്‍ ഐലന്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം.

കാര്‍ത്തികാണ് കാരണക്കാരന്‍, ഇന്ത്യന്‍ താരത്തിനെതിരെ ക്രിക്കറ്റ് ലോകം

ന്യൂസിലന്‍ഡില്‍ ചരിത്രത്തിലാദ്യമായി ടി20 പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യയുടെ മോഹം അവസാന നിമിഷം ഹാമില്‍ട്ടനില്‍ തകരുന്ന കാഴ്ച്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. കിവീസ് ഉയര്‍ത്തിയ 213 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ശക്തമായി പൊരുതിയെങ്കിലും, വിജയത്തിന് നാല് റണ്‍സകലെ മത്സരം അടിയറവ് വെക്കുകയായിരുന്നു.

രോഹിതോ കോഹ്ലിയോ? ആരാണ് ഏറ്റവും മികച്ചത്; ഭാജിയുടെ മറുപടി

ക്രിക്കറ്റ് ലോകത്ത് ബാറ്റിങ് റെക്കോര്‍ഡുകള്‍ കാല്‍ക്കീഴിലാക്കി സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഉത്തമ പിന്‍ഗാമിയാണെന്ന് തെളിയിച്ച് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. കഠിനാധ്വാനം കൊണ്ട് ക്രിക്കറ്റ് ലോകത്തിന്റെ പടവുകള്‍ താണ്ടിക്കൊണ്ടിരിക്കുന്ന താരം സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി തുടരുകയാണ്.

തോറ്റെങ്കിലെന്താ, മഹിയുടെ ഈ സ്റ്റമ്പിങ് പോരേ..! ധോണിയുടെ ‘സൂപ്പര്‍ സോണിക്’ സ്റ്റമ്പിങ്ങില്‍ കണ്ണുതള്ളി ക്രിക്കറ്റ് ലോകം

ന്യൂസിലാന്‍ഡിനെതിരായ പരമ്പര കൈവിട്ടെങ്കിലും ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയ ധോണിയുടെ സൂപ്പര്‍ സോണിക് സ്റ്റമ്പിങ്ങാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. വെറും 0.099 സെക്കന്‍ഡിന്റെ റിയാക്ഷനിലാണ് ധോണി ന്യൂസിലാന്‍ഡ് താരം സീഫര്‍ട്ടിന്റെ കുറ്റി തെറിപ്പിച്ചത്. ന്യൂസീലന്‍ഡ് ഇന്നിങ്‌സിലെ എട്ടാം ഓവറിലാണ് ആരാധകരെ ആവേശത്തിലാക്കിയ ധോണി സ്റ്റമ്പിങ് പിറന്നത്....