Friday, 11 September 2026
‘Honest storytelling is a powerful means of change
07:42:24 PM IST
Cricket

ചെണ്ടയായി അര്‍ഷ്ദീപ്, നാല് ഓവറില്‍ ‘ഫിഫ്റ്റി’; എന്തൊരു കണ്‍സിസ്റ്റന്‍സിയാണ് അടിവാങ്ങുന്നതിലെന്ന് ആരാധകര്‍

SHARE

ഷേര്‍-ഇ-പഞ്ചാബ് ടി20 ലീഗില്‍ ഫസില്‍ക്ക ഫാല്‍ക്കണ്‍സും ലുധിയാന ലയണ്‍സും തമ്മില്‍ നടന്ന മല്‍സരത്തില്‍ അര്‍ഷ്ദീപ് സിങിന്റെ പ്രകടനം ദയനീയമായിരുന്നു. ലയണ്‍സ് ക്യാപ്റ്റനായ അര്‍ഷ്ദീപിനെ ശുഭ്മന്‍ ഗില്ലിന്റെ ഫാല്‍ക്കണ്‍സ് നിലത്ത് നിര്‍ത്തിയില്ല. വിക്കറ്റൊന്നും നേടാതെ നാല് ഓവറില്‍ 51 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം അര്‍ഷ്ദീപ് സിങിന്റെ സമീപ ഫോമും വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. മല്‍സരത്തില്‍ ലയണ്‍സിന്റെ ബൗളര്‍മാര്‍ ഗില്ലിന്റെ ടീമിനെ പിടിച്ചു കെട്ടിയെങ്കിലും അവസാന ഓവറുകളിലടക്കം അര്‍ഷ്ദീപിന്റെ ബൗളിങ് ടീമിനെ തോല്‍പ്പിച്ചു. ഐപിഎല്‍ മുതലങ്ങോട്ട് വലിയ കണ്‍സിസ്റ്റന്‍സിയിലാണ് അര്‍ഷ്ദീപ് സിങിന്റെ തല്ലുവാങ്ങലെന്നാണ് സോഷ്യല്‍ മീഡിയ പരിഹാസം.

ലയണ്‍സിന് വേണ്ടി ബോളിങ് ഓപ്പണ്‍ ചെയ്ത ക്യാപ്റ്റന്‍ അര്‍ഷ്ദീപ്, ആദ്യ ഓവറില്‍ രണ്ടു ബൗണ്ടറി സഹിതം 8 റണ്‍സും മൂന്നാം ഓവറില്‍ 16 റണ്‍സും വഴങ്ങി. 17ാം ഓവറില്‍ 10 റണ്‍സും 19ാം ഓവറില്‍ 18 റണ്‍സുമായി രാജ്യാന്തര ക്രിക്കറ്റ് താരത്തെ ഫാല്‍ക്കണ്‍സ് താരങ്ങള്‍ പറത്തി. 9 ഫോറും ഒരു സിക്‌സും നേടി താരം ഫിഫ്റ്റിയടിച്ചു ബൗളിങില്‍. ലയണ്‍സ് ടീമിന് വേണ്ടി പന്തെറിഞ്ഞ എല്ലാവര്‍ക്കും മുന്നില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങി ക്യാപ്റ്റന്‍ അര്‍ഷ്ദീപ് സിങ് തന്നെ നിലയുറപ്പിച്ചു.

ലെഗ് സ്പിന്നര്‍ കാര്‍ത്തിക് ചദ്ദയുടെ 9 റണ്‍സിന് നാല് വിക്കറ്റെടുത്ത മികച്ച ബോളിങ് പ്രകടനത്തിന്റെ കരുത്തില്‍ ഫാല്‍ക്കണ്‍സിനെ 170 റണ്‍സില്‍ ലയണ്‍സ് ഒതുക്കി.ലുധിയാന ലയണ്‍സ് നായകന്‍ അര്‍ഷ്ദീപ് സിങ് ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

അവസാന പന്തുവരെ നീണ്ടുനിന്ന മത്സരത്തില്‍ ശുഭ്മന്‍ ഗില്‍ ഉള്‍പ്പെട്ട ഫാല്‍ക്കണ്‍സ് മത്സരത്തില്‍ ഒരു റണ്‍സിനാണ് വിജയിച്ചത്. 21 പന്തില്‍ 40 റണ്‍സെടുത്ത് ഫാല്‍ക്കണ്‍സിന്റെ ടോപ്പ് സ്‌കോററായ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയ ചദ്ദ, പിന്നാലെ മധ്യനിരയെയും തകര്‍ത്തതോടെ അവര്‍ 7ന് 112 എന്ന നിലയിലായിരുന്നു. പക്ഷേ അര്‍ഷ്ദീപിന്റെ 51 റണ്‍സ് ഗില്ലിന്റെ ടീമിന് മുതല്‍ക്കൂട്ടായി.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →