Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:11 PM IST
Cricket

ഏകദിന ക്രിക്കറ്റിൽ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച താരം അവനാണ്; ഫാൻ ബോയിയായി ​ഗ്ലെൻ മാക്സ് വെൽ

SHARE

ഞങ്ങൾക്ക് എതിരായി അദ്ദേഹം കളിച്ച ചില ഇന്നിംഗ്‌സുകൾ അവിശ്വസനീയമായിരുന്നു. പന്ത് നേരിടാൻ അവന് കൂടുതൽ സമയം ലഭിക്കുന്നുണ്ട്, മാത്രമല്ല ഗ്രൗണ്ടിൽ തനിക്ക് ഇഷ്ടമുള്ളിടത്തേക്ക് പന്ത് പായിക്കാനും കഴിയുന്ന താരമാണ് അയാൾ. ശരിക്കും വല്ലാത്തൊരു നിലവാരത്തിലുള്ള പ്രകടനമാണത്.

ഏകദിന ക്രിക്കറ്റിൽ താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച താരത്തെ കുറിച്ച് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ​ഗ്ലെൻ മാക്സ് വെല്ലിന്റെ വാക്കുകളാണിത്. ഇന്ത്യൻ ഇതിഹാസ താരത്തെ കുറിച്ചാണ് ​ഗ്ലെൻ പറയുന്നത്. വിരാട് കോഹ്ലിയെയാണ് ഏകദിന ക്രിക്കറ്റിൽ താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച താരമായി മാക്സ് വെൽ ചൂണ്ടിക്കാണിച്ചത്.

കോഹ്‌ലിയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ പ്രശംസയിൽ അത്ഭുതപ്പെടാനില്ല. 314 ഏകദിന മത്സരങ്ങളിൽ നിന്ന് 58.59 എന്ന മികച്ച ശരാശരിയിലും 94-ന് അടുത്തുള്ള സ്‌ട്രൈക്ക് റേറ്റിലും അദ്ദേഹം 14,941 റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ സച്ചിൻ ടെണ്ടുൽക്കർക്ക് പിന്നിലായി രണ്ടാം സ്ഥാനത്തുള്ള കോഹ്‌ലി, 54 സെഞ്ച്വറികളുമായി ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടിയെന്ന ലോക റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. ഏകദിന ലോകകപ്പുകളിലും 37 മത്സരങ്ങളിൽ നിന്ന് 1,795 റൺസ് നേടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായി കോഹ്‌ലി തുടരുന്നു.

മറ്റ് ഫോർമാറ്റുകളിലെയും മികച്ച താരങ്ങളെ മാക്‌സ്‌വെൽ തിരഞ്ഞെടുത്തു. 607 മത്സരങ്ങളിൽ നിന്ന് 166.70 എന്ന സ്‌ട്രൈക്ക് റേറ്റിൽ 9,919 റൺസും 535 വിക്കറ്റുകളും നേടിയ ആന്ദ്രെ റസ്സലിനെ മികച്ച ടി20 താരമായും, 125 ടെസ്റ്റ് മത്സരങ്ങളിൽ 56 ശരാശരിയിൽ 37 സെഞ്ച്വറികൾ സഹിതം 10,920 റൺസ് നേടിയ സ്റ്റീവ് സ്മിത്തിനെ മികച്ച ടെസ്റ്റ് താരമായും അദ്ദേഹം തിരഞ്ഞെടുത്തു.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →