‘നെഞ്ച് തകർക്കുന്ന തീരുമാനമാണത്, പക്ഷേ ആ സമയമായി’; മെസിയുടെ ഹൃദയത്തിൽ തൊട്ട വാക്കുകൾ
നീലപ്പടയെ നയിക്കാൻ ഇനി ലിയോണൽ മെസിയില്ല. ഇന്നലെ രാത്രിയായിരുന്നു അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് മെസി തന്റെ തീരുമാനം ആരാധകരെ അറിയിച്ചത്. തന്റെ ആത്മാവിനെ ഏറെ വേദനിപ്പിച്ച തീരുമാനമാണിതെന്ന് മെസി കുറിച്ചു. എന്നാൽ അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറയാൻ ഇതാണ് ശരിയായ സമയമെന്നും അദ്ദേഹം വ്യക്തമാക്കി. അർജന്റീനയ്ക്കായി ലോകകപ്പ് ഉൾപ്പെടെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ മെസിയുടെ വിടവാങ്ങൽ പ്രഖ്യാപനം ആരാധകർക്ക് വലിയ ആഘാതമായിരിക്കുകയാണ്.
മെസിയുടെ വാക്കുകൾ
‘ഫൈനൽ കഴിഞ്ഞതിന് ശേഷം ഞാനെത്രയോ തവണ ആലോചിച്ച കാര്യം, നാഷണൽ ടീമിൽ നിന്ന് റിട്ടയർ ചെയ്യാനുള്ള തീരുമാനം, ഞാൻ നിങ്ങളെ അറിയിക്കുന്നു. നെഞ്ച് തകർക്കുന്ന തീരുമാനമാണത്. ഉള്ളു പൊള്ളിക്കുന്നത്. പക്ഷേ ആ സമയമായി. ഈ ജേഴ്‌സിയണിഞ്ഞ് കൊണ്ട്, ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന സകലരും അർജന്റീനക്കാർ എന്ന നിലയിൽ അഭിമാനിക്കുന്നതിൽ, സന്തോഷിപ്പിക്കുന്നതിൽ, ആവുന്നതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്; തുടർ വിജയങ്ങളുടെ കഥകൾ പറയാനുള്ള സമീപകാലത്ത് മാത്രമല്ല, എല്ലാക്കാലത്തും.
ആ അധ്യായങ്ങളെല്ലാം അവസാനിക്കുകയാണ്. കഥ തീരാൻ അധികം സമയമില്ല. ഇതെന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. നാഷണൽ ടീമിന്റെ ഭാഗമായിരിക്കുക എന്നത് ഞാൻ എത്രയോ ഇഷ്ടപ്പെടുന്ന കാര്യമാണ്. എല്ലാക്കാലത്തും അത്യധികം ഇഷ്ടമുള്ള കാര്യം. എനിനുള്ളതെല്ലാം ഞാൻ നൽകി. ഇനിയൊന്നും എനിക്ക് നൽകാനില്ല എന്ന് തോന്നുന്നു. അതിനെല്ലാം ഉപരിയായി, അത്യഗ്രനായി കളിക്കുന്ന എത്രയോ യുവാക്കൾ ഉയർന്ന് വരുന്നുണ്ട്. അവരാണ് ഇനി നാഷണൽ ടീമിൽ ഉണ്ടാകേണ്ടത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി നിങ്ങൾ നിർലോഭം നൽകിവരുന്ന സ്‌നേഹത്തിന് പെരുത്ത് നന്ദി. നിങ്ങളുടെ സ്‌നേഹാരവം ടീമിന്റെ ഭാഗമായി അനുഭവിക്കുന്ന സന്തോഷം എനിക്ക് നഷ്ടമാകും. ഇനി മുതൽ ഞാൻ നിങ്ങളുടെ ഭാഗമാണ്. വിജയങ്ങളുടെ കാലത്ത് മാത്രമല്ല, എല്ലായിപ്പോഴും, എന്ത് സംഭവിച്ചാലും പുറത്ത് നിന്ന് ആർത്ത് വിളിക്കുകയും ആനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവർക്ക് ഒപ്പം.
അതിമനോഹമെങ്കിലും അതികഠിനമായ ഈ യാത്രത്തിൽ, എല്ലാക്കാലത്തും എനിക്കൊപ്പമുണ്ടായിരുന്ന കുടുംബത്തിന് നന്ദി. പരിശീലകർക്ക്, സഹകളിക്കാർക്ക്, നേതാക്കൾക്ക്… ഒരോരുത്തർക്കും നന്ദി. അവർക്കൊപ്പം ഉണ്ടാവുക എന്നത് എന്റെ ഭാഗ്യമായിരുന്നു. ഒരോ ഓർമ്മയും അവിസ്മരീയമായ മുഹൂർത്തങ്ങളും എല്ലാക്കാലത്തും എനിക്കൊപ്പമുണ്ടാകും.
എന്റെ കളിക്കൂട്ടുകാർക്കൊപ്പമുണ്ടായിരുന്ന സ്വപ്‌നസമാനമായ സമയങ്ങളെ കൂടെ കൂട്ടിയാണ്, അഭിമാനത്തോടെയും സമാധാനത്തോടെയും ഞാൻ യാത്രയാകുന്നത്. നിങ്ങൾക്കെല്ലാമൊപ്പമുള്ള സമയമെന്തൊരു മനോഹരമായിരുന്നു! ഐ ലവ് യൂ!! എന്നെ അർജന്റീനക്കാരനാക്കിയ ദൈവമേ, നന്ദി!!! ഗോ അർജന്റീന!!!!
ഇത് ജൂലായ് 21ന് ഞാനെഴുതിയതാണ്; ഫൈനൽ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം. ഇന്ന്, എന്നെ ഡാഡി എന്നെ വിട്ട് പോയതിന് ശേഷം ഇക്കാര്യത്തിന് എനിക്ക് കൂടുതൽ വ്യക്തതയുണ്ട്.”
നന്ദി ലിയോ നിങ്ങൾ ഞങ്ങൾക്ക് ആവേശമായതിന്…
കാവി വേണ്ട, നീല തന്നെ മതി; ഇന്ത്യന് ഹോക്കി ടീമിന്റെ ജേഴ്സി കാവിയാക്കാനുള്ള തീരുമാനത്തില് നിന്ന് പിന്മാറേണ്ടി വന്ന് ഹോക്കി ഇന്ത്യ
ജസ്റ്റിൻ ചേട്ടനും രംഗൻ ചേട്ടനും ഒപ്പം സഞ്ജു ചേട്ടൻ! ചിത്രം പങ്കുവച്ച് സിഎസ്കെ; പിന്നാലെ ‘വിസിൽ പോട്’ കമന്റുമായി നിവിൻ പോളിയും