പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കൈകെട്ടി മാർച്ച്; പൗരത്വ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു

  ഭേദഗതി വരുത്തിയ പൗരത്വ നിയമത്തിൽ പ്രതിഷേധിച്ചും ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ കൈകെട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. കനത്ത സുരക്ഷാ ക്രമീകരണത്തിനും ഡ്രോൺ നിരീക്ഷണത്തിനും ഇടയിൽ, ഭീം ആർമി അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ ദേശീയ തലസ്ഥാനത്തെ ജോർ...

ജുമാ മസ്ജിദിൽ പൗരത്വ നിയമ വിരുദ്ധ പ്രതിഷേധം; കനത്ത പൊലീസ് സന്നാഹങ്ങൾക്കിടയിലും ജനപങ്കാളിത്തം ശക്തം

  പ്രദേശത്ത് കനത്ത പൊലീസ് വിന്യാസം ഉണ്ടായിട്ടും ഡൽഹിയിലെ ജുമാ മസ്ജിദിന് പുറത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ ആയിരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധം ആരംഭിച്ചു. 15 കമ്പനി അർദ്ധ സൈനിക വിഭാഗത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവ് അൽക ലംബ, മുൻ ഡൽഹി എം‌എൽ‌എ ഷോയിബ് ഇക്ബാൽ എന്നിവരുൾപ്പെടെ നിരവധി പേർ...

‘ ഐ ആം ആൾ റൈറ്റ്, താങ്ക് യു ആൾ, ഗുഡ് ബൈ മൈ ഫ്രണ്ട്സ്’ – കേരളത്തോട്...

' നിങ്ങളുടെ കൈയിൽ ഇന്ത്യയ്ക്ക് പുറത്തേക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റ് കാണാതെ ഞാൻ ഹോട്ടലിൽ നിന്ന് പുറത്ത് പോകില്ലെന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു . ഉടൻ എന്റെ ഒരു സ്നേഹിതൻ വഴി ദുബായിക്ക് ഒരു ടിക്കറ്റ് ശരിയാക്കി. അവിടെ നിന്ന് എന്റെ മാതൃ രാജ്യമായ സ്വീഡനിലേക്ക്‌ ടിക്കറ്റ്...

നജീബിന്റെ തിരോധാനം; ജെ.എൻ.യുവിൽ മൂന്നു വർഷം മുമ്പ് കാണാതായ മകന് ജന്മദിനാശംസകൾ നേർന്ന് മാതാവ്

  ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്നും മൂന്ന് വർഷം മുമ്പ് കാണാതായ വിദ്യാർത്ഥി നജീബ് അഹമ്മദിന് പിറന്നാൾ ആശംസകൾ നേർന്ന് മാതാവ് ഫാത്തിമ നഫീസ്. തന്റെ ഫെയ്സ്ബുക്കിലൂടെയാണ് നജീബിന്റെയും തന്റെയും ചിത്രത്തോടൊപ്പം സന്തോഷ ജന്മദിനം നജീബ് എന്ന് ഫാത്തിമ നഫീസ് പോസ്റ്റ് ചെയ്തത്. ജെ.എൻ.യു വിലെ ഒന്നാം...

പാക് അതിര്‍ത്തി കടന്നെത്തുന്ന വെട്ടുക്കിളികള്‍; ഗുജറാത്തിലെയും, രാജസ്ഥാനിലെയും കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു

  മോശം കാലാവസ്ഥ കാരണമുള്ള വിളനാശങ്ങള്‍ക്കു പുറമേ ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ് രൂക്ഷമായ വെട്ടുക്കിളി ആക്രമണം. ലക്ഷക്കണക്കിന് വെട്ടുക്കിളികള്‍ കൂട്ടമായെത്തിയാണ് വിളകള്‍ നശിപ്പിക്കുന്നത്. എന്നാല്‍ ഇത് ഏങ്ങനെ  നേരിടണമെന്നറിയാതെ വലയുകയാണ് ജനങ്ങളും ഭരണകൂടവും. പാകിസ്ഥാനിലെ സിന്ധ് മേഖലയില്‍ നിന്നാണ് വെട്ടുക്കിളികള്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലേയ്ക്കും ഗുജറാത്ത്, രാജസ്ഥാന്‍...

രാത്രിയില്‍ മക്കള്‍ക്കൊപ്പം ബൈക്കില്‍ പോയ യുവതിയെയും മക്കളെയും ബൈക്കിലെത്തിയ സംഘം മര്‍ദ്ദിച്ചു

ക്രിസ്മസ് രാത്രിയില്‍ മക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതിക്കും മക്കള്‍ക്കും നേരെ ആക്രമണം. മര്‍ദ്ദനമേറ്റ കുറ്റിച്ചല്‍ കല്ലറതോട്ടം ആര്‍.കെ.വില്ലയില്‍ രജിയുടെ ഭാര്യ സുനിത(38) മക്കളായ സൂരജ്(22) സൗരവ്(19)എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്കിലെത്തിയ സംഘമാണ് ഇവരെ മര്‍ദ്ദിച്ചത്. അക്രമികളെ കണ്ടെത്താന്‍ ഇതുവരെ പിടികൂടിയിട്ടില്ല. പേയാടുള്ള കുടുംബ വീട്ടില്‍ പോയി സുനിതയുടെ...

പൗരത്വ നിയമവും എൻ.ആർ.സിയും ‌ഇന്ത്യന്‍ മുസ്ലിങ്ങളുടെ പദവിയെ ബാധിക്കും: യു.എസ് റിപ്പോർട്ട്

പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും രാജ്യത്തെ വലിയ ന്യൂനപക്ഷങ്ങളിലൊന്നായ 20 കോടി ജനസംഖ്യയുള്ള  മുസ്ലിങ്ങളുടെ പദവി (status) യെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ  കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസി (സി.ആര്‍.എസ്) ന്റെതാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമാണ് സി.ആര്‍.എസ്. റിപ്പോര്‍ട്ട് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക്...

പഞ്ച് തീര്‍ത്ഥ് ഹിന്ദുക്ഷേത്രം ഇന്ത്യക്കാര്‍ക്ക് തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാന്‍

  കര്‍താര്‍പൂറിന് ശേഷം മറ്റൊരു ആരാധനാലയം കൂടി ഇന്ത്യക്കാര്‍ക്ക് തീർത്ഥാടനത്തിനായി തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാന്‍. ഹിന്ദുമത വിശ്വാസികള്‍ക്ക് വളരെ പ്രധാനപ്പെട്ടതെന്ന് കരുതുന്ന പെഷവാറിലെ പഞ്ച് തീര്‍ത്ഥ് ക്ഷേത്രമാണ് അടുത്ത മാസത്തോടെ ഇന്ത്യക്കാര്‍ക്കായി തുറന്നു കൊടുക്കുന്നത്. പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കായി തുറന്നു കൊടുക്കുന്ന രണ്ടാമത്തെ ക്ഷേത്രമാണ് ഇത്. ഒക്‌ടോബറില്‍ 1000...

കേരളത്തിൽ ഒരുങ്ങുന്നത് തടങ്കൽ പാളയങ്ങളല്ല; ശിക്ഷിക്കപ്പെടുന്ന വിദേശികളെ പാർപ്പിക്കുന്നതിനുള്ള പ്രത്യേക ജയിലുകളെന്ന് ദേശാഭിമാനി

കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട വിദേശികളെ താമസിപ്പിക്കാൻ വേണ്ടി പണിയുന്ന കെട്ടിടങ്ങൾ, കേരളത്തിൽ കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനായി തടങ്കൽ പാളയങ്ങൾ എന്ന്‌ വ്യാജ പ്രചാരണം. വിവിധ ജയിലുകളിൽ പലവിധ കാരണങ്ങളാൽ കഴിയുന്ന വിദേശികളെ ജയിൽ അന്തരീക്ഷത്തിൽ നിന്നും മാറ്റിപ്പാർപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളെയാണ്‌ ഡിറ്റൻഷൻ സെന്ററുകൾ തയ്യാറാകുന്നു എന്ന്‌ പറഞ്ഞ്‌ മാധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നതെന്ന്...

ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയം; ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കി

നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ച് നടന്‍ ദിലീപ് വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി. പ്രത്യേക അനുമതിയോടെ കഴിഞ്ഞദിവസം അഭിഭാഷകനും വിദഗ്ധനുമൊപ്പം ദൃശ്യങ്ങള്‍ കണ്ടശേഷം ലഭിച്ച വിദഗ്ധാഭിപ്രായം കണക്കിലെടുത്താണ് പ്രതിപ്പട്ടികയില്‍നിന്നൊഴിവാക്കാന്‍ ദിലീപിന്റെ ഹര്‍ജി. ഈ മാസം 31ന് ഹര്‍ജിയില്‍ വാദം കേള്‍ക്കും. തെളിവായി ലഭിച്ചിട്ടുള്ള ദൃശ്യങ്ങളില്‍...