പന്തീരങ്കാവ് യു.എ.പി.എ കേസ്; എന്‍.ഐ.എ ഏറ്റെടുത്തത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം

കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസ് എന്‍.ഐ.എ ഏറ്റെടുത്തത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം. സംസ്ഥാന ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും എന്‍.ഐ.എ അയച്ച കത്ത് പുറത്ത് വന്നു. യു.എ.പി.എ. ചുമത്തിയതിനാല്‍ കേസ് എന്‍.ഐ.എ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. ഡിസംബര്‍ 16-ന് ആണ് കേസ് എന്‍.ഐ.എ ഏറ്റെടുക്കേണ്ടതാണെന്ന് ചൂണ്ടിക്കാണിച്ച്...

അസമിൽ 462 മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് ബി.ജെ.പി എം.എൽ.എ; വീടുകൾ ബലപ്രയോഗത്തിലൂടെ പൊളിച്ചുമാറ്റി

പൗരത്വ നിയമ ഭേദഗതിക്കെതിരെ  രാജ്യമെങ്ങും പ്രതിഷേധം അലയടിക്കെ അസമിൽ 462 മുസ്‌ലിം കുടുംബങ്ങളെ പുറത്താക്കി സർക്കാർ. അസമിലെ ബിശ്വനാഥ് ജില്ലയിലെ ചോട്ടിയ മണ്ഡലത്തിലാണ് സംഭവം. മുസ്ലിം കുടുംബങ്ങളുടെ വീടുകളും വാസസ്ഥലങ്ങളും ബലപ്രയോഗത്തിലൂടെ പൊളിച്ചു നീക്കുകയായിരുന്നു. ബി.ജെ.പി എം.എൽ.എയായ പത്മഹസാരികയുടെ നേതൃത്വത്തിലായിരുന്നു കുടിയൊഴിപ്പിക്കൽ നടപടികൾ. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളുടെ...

ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് പാക് ഹിന്ദു അഭയാര്‍ത്ഥികള്‍ റാലി നടത്തി

മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു സമുദായ അംഗങ്ങള്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് വെള്ളിയാഴ്ച റാലി നടത്തി. പീഡനത്തിനിരയായ കുടുംബങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് അംഗങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും പുതിയ നിയമത്തെ എതിര്‍ക്കുന്നത് നിര്‍ത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 'ഞങ്ങള്‍ പാകിസ്ഥാനിലെ അതിക്രമങ്ങളില്‍...

കണ്ണൂരില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് എം.പിയും മേയറും

  പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം രാജ്യത്തെമ്പാടും അലയടിക്കവെ കണ്ണൂരില്‍ ദേശീയ ചരിത്ര കോണ്‍ഗ്രസ് നാളെ നടക്കും. അതേസമയം ഗവര്‍ണര്‍ ആരിഫ് ഖാന്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് കണ്ണൂര്‍ എംപി കെ സുധാകരനും മേയര്‍ സുമ ബാലകൃഷ്ണനും വിട്ടുനില്‍ക്കും. പൗരത്വ ഭേദഗതി നിയമത്തിന്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: 51-കാരന്‍ അറസ്റ്റില്‍

  തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 51- കാരന്‍ അറസ്റ്റില്‍. വാഴാനി സ്വദേശി കുര്യക്കോസാണ് അറസ്റ്റിലായത്. മാനസിക വൈകല്യമുള്ള കുട്ടിയോട് അയല്‍വാസിയായ ഇയാള്‍ മോശമായി പെരുമാറി എന്ന പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. പൊകോസോ വകുപ്പ് ചുമത്തിയാണ് കേസ്....

കെ.എസ്. ആര്‍.ടി.സി ശമ്പള പ്രതിസന്ധി; തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

  കെ.എസ്. ആര്‍.ടി.സിയിലെ ശമ്പള പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടന ടിഡിഎഫ് അടുത്ത മാസം 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. സമരത്തിന് അടുത്തയാഴ്ച നോട്ടീസ് നല്‍കും. അതേസമയം തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. കഴിഞ്ഞ മൂന്ന് മാസമായി കെഎസ്ആര്‍ടിസിയില്‍ രണ്ട് തവണയായാണ് ശമ്പളം നല്‍കുന്നത്....

പൗരത്വ നിയമ ഭേദഗതി: കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ പരിപാടിയ്ക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നല്‍കും. അസമിലെ ഗുവാഹത്തിയില്‍ രാഹുല്‍ ഗാന്ധിയും ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ പ്രിയങ്ക ഗാന്ധിയും പ്രതിഷേധറാലിയെ അഭിസംബോധന ചെയ്യും. ഭരണഘടനയും രാജ്യത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പൗരത്വ...

യു.പി ഭവന്റെ പുറത്ത് സാധാരണ യാത്രക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി ആരോപണം; 357 പൗരത്വ പ്രതിഷേധക്കാരെ വിട്ടയച്ചു

  ഡൽഹിയിലെ ഉത്തർപ്രദേശ് ഭവന്റെ പുറത്ത് കസ്റ്റഡിയിൽ എടുത്ത 357 പൗരത്വ പ്രതിഷേധക്കാരെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്ന് മോചിപ്പിച്ചു. "ഇന്ന് യു.പി ഭവന്റെ പറത്ത് ഒരു പ്രതിഷേധം നടന്നു. സെക്ഷൻ 144 സിആർ‌പി‌സി ഉത്തരവ് ലംഘിച്ചാണ് പ്രതിഷേധം നടത്തിയത്‌ അനുമതിയില്ലാത്തതിനാൽ പ്രതിഷേധം നടത്തരുതെന്ന് അവരോട് ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ...

ശബരിമല പ്രക്ഷോഭ കാലത്തെ നവോത്ഥാന സമിതി മാതൃകയില്‍ ഭരണഘടനാ സംരക്ഷണ സമിതിയുമായി സി.പി.എം

  പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ ഭരണഘടനാ സംരക്ഷണ സമിതി ഉണ്ടാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് സി.പി.എം സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്തു. 29-ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടു വെയ്ക്കും എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റിലാണ് ഈ ആശയം...

തൃശൂരില്‍ യുവാവ് രണ്ടു പേരെ തലയ്ക്കടിച്ച് കൊന്നു

തൃശൂര്‍ തളിക്കുളത്ത് യുവാവ് രണ്ടുപേരെ തലക്കടിച്ച് കൊന്നു. തളിക്കുളം സ്വദേശി ജമാല്‍ (60), ഭാര്യാ സഹോദരി ഖദീജ (45) എന്നിവരാണ് മരിച്ചത്. ജമാലിന്റെ മാനസിക വെല്ലുവിളിയുള്ള മകനാണ് ഇരുവരേയും കല്ലുകൊണ്ട് തലക്കടിച്ച് കൊന്നത്. ഇയാള്‍ക്കും പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ...