Kalyan Jewellers Ad

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ജെയ്ക് സി തോമസ് വിവാഹിതനായി

എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനായി. ചെങ്ങളെ സ്രാമ്പിക്കല്‍ എസ് ജെ തോമസിന്റെയും ലീനാ തോമസിന്റെയും മകള്‍ ഗീതു തോമസ് ആണ് വധു. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ നടന്ന വിവാഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രമുഖ...

മുതിർന്ന മാധ്യമ പ്രവർത്തകൻ സനന്ദകുമാർ അന്തരിച്ചു

കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകനായ എസ് സനന്ദകുമാർ അന്തരിച്ചു. ദീർഘകാലം എക്കണോമിക് ടൈംസ് പത്രത്തിന്റെ കേരളത്തിലെ ബ്യുറോ ചീഫ് ആയിരുന്നു. പാലാ രാമപുരം അരമനകര മനയിൽ പരേതനായ എൻ സുകുമാരൻ നമ്പൂതിരിപ്പാടിന്റെയും സുകുമാരി അന്തർജ്ജനത്തിന്റെയും മകനാണ്. ഡെക്കാൻ ഹെറാൾഡ്, പി ടി ഐ എന്നീ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. സാമ്പത്തിക...

കൂടത്തായി കേസ്: ജോളി ഉൾപ്പെടെ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കൂടത്തായി  കൂട്ടക്കൊലപാതകത്തില്  ഉള്‍പ്പെട്ട റോയി വധക്കേസില്‍ പ്രതികളായ ജോളി ജോസഫ്, എംഎം മാത്യു, പ്രജു കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൂവരുടേയും ജാമ്യാപേക്ഷ തള്ളിയത്. അതേസമയം റോയ് വധക്കേസ് കോടതി പരിഗണനയ്ക്ക് എടുത്തപ്പോള് ജോളിയുടെ വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകന്‍...

മഴയിൽ കുളിച്ച്, “തെറ്റ്” സമ്മതിച്ച്‌ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് റാലിയിൽ ശരദ് പവാർ

  മഹാരാഷ്ട്രയിൽ നടന്ന ദേശീയ തിരഞ്ഞെടുപ്പിൽ പാർട്ടി ശക്തികേന്ദ്രമായ സതാരയിൽ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിൽ തെറ്റുപറ്റിയെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മേധാവി ശരദ് പവാർ വെള്ളിയാഴ്ച സമ്മതിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർലമെൻറ് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ധൈര്യം ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശരദ് പവാറിനെ പരിഹസിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ്...

സുധാകരന് മറുപടിയുമായി വി.എസ്: ‘ജന്മനാ തലച്ചോറ് ശുഷ്കമായ തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാര്‍ എന്‍റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന...

തന്റെ പ്രായത്തെ പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ വിമര്‍ശനത്തിന് മറുപടിയുമായി വി.എസ് അച്യുതാനന്ദന്‍. ജന്മനാ തലച്ചോറ് ശുഷ്‌കമായ ചില തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാര്‍ എന്റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണെന്ന് വി.എസ് പറഞ്ഞു.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.എസ് സുധാകരന് മറുപടി നല്‍കിയത്. ഇതുകൂടാതെ എന്‍.എസ്.എസ് പ്രതിപക്ഷത്തിന്റെ കച്ചിതുരുമ്പാണെന്ന് വി.എസ്...

അരൂരിൽ ഇഞ്ചോടിഞ്ച്, ഒരു വോട്ട് പോലും നിർണ്ണായകം, ഫോട്ടോ ഫിനിഷിന് സാധ്യത

പ്രചാരണം  കൊട്ടിക്കലാശത്തിലേക്ക് കയറുമ്പോൾ ആവേശതിമിർപ്പിലാണ് അരൂരിൽ യു ഡി എഫും എൽ ഡി എഫും. കേരളത്തിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ മുന്നിൽ തന്നെയാണ് അരൂർ. നിലനിർത്താൻ എൽ ഡി എഫും തിരിച്ചു പിടിക്കാൻ യു ഡി എഫും എല്ലാം മറന്ന് പൊരുതുമ്പോൾ ഓരോ വോട്ടും ഇവിടെ...

കമലേഷ് തിവാരിയെ കൊലപ്പെടുത്തിയത് മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശത്തിന്: മതപണ്ഡിതൻ ഉൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തു

  കമലേഷ് തിവാരിയുടെ കൊലപാതകത്തിൽ 3 പേരെ ഗുജറാത്തിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. 2015 ൽ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശത്തിനാണ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയത് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. മൗലാന മൊഹ്‌സിൻ ഷെയ്ഖ്, ഫൈസാൻ, ഖുർഷിദ് അഹമ്മദ് പത്താൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്....

‘ഇപ്പോൾ നൊബേൽ സമ്മാനം ലഭിക്കാൻ വേണ്ട യോഗ്യത രണ്ടാം ഭാര്യ വിദേശിയായിരിക്കണമെന്നതാണ്’ ; അഭിജിത് ബാനർജിയെ പരിഹസിച്ച്...

വിദേശികളായ രണ്ടാം ഭാര്യമാര്‍ ഉള്ളവര്‍ക്കാണ് ഈയിടെയായി നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. രണ്ടാം ഭാര്യയായി ഒരു വിദേശിയുണ്ടാകുന്നതാണോ നൊബേല്‍ സമ്മാനം ലഭിക്കാനുള്ള ഡിഗ്രി എന്നും അഭിജിത് ബാനർജിയെ പരിഹസിച്ചു ബി ജെ പി ദേശീയ ജനറൽ സെക്രെട്ടറി രാഹുൽ സിൻഹ. സാമ്പത്തിക ശാസ്ത്രത്തിന് മുൻപ് നൊബേൽ ലഭിച്ചിട്ടുള്ള അമർത്യാസെന്നിന്റെ...

ആള്‍ദൈവം കല്‍ക്കി ബാബയുടെ ആശ്രമത്തില്‍ പരിശോധന; കോടിക്കണക്കിന് പണവും സ്വര്‍ണ്ണവും പിടിച്ചെടുത്തു

ആള്‍ദൈവം കല്‍ക്കി ബാബയുടെ ആശ്രമത്തിലും സ്ഥാപനങ്ങളിലുമായി നടന്ന ആദായ നികുതി വകുപ്പ് റെയ്ഡില്‍ 43.9 കോടി രൂപയും 18 കോടിയുടെ യു.എസ് ഡോളറും 88 കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ ആശ്രമത്തിലും തമിഴ്‌നാട്ടിലെ കല്‍ക്കി ബാബ ട്രസ്റ്റിന്റെ ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു ആദായ...

മരട് ഫ്ലാറ്റ് പൊളിക്കൽ; കെട്ടിടത്തിന്‍റെ ബലം പരിശോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായുള്ള നടപടികൾ കമ്പനികൾ തുടങ്ങി. കെട്ടിടത്തിന്‍റെ ബലം പരിശോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആൽഫ സെറീൻ ഫ്ലാറ്റിലാണ് പണികൾ തുടങ്ങിയത്. വിജയ് സ്റ്റീൽസിലെ ഇരുപത്തിയഞ്ചോളം തൊഴിലാളികലാണ് പണികൾ നടത്തുന്നത്. ഫ്ലാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായി പത്തു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് പരിശോധന. പരിശോധനക്കായി കെട്ടിടത്തിലെ...