Monday, 21 September 2026
‘Honest storytelling is a powerful means of change
08:23:24 AM IST
Kerala

പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മരണം അഞ്ചായി; കാണാതായ സജിതയ്ക്കായി തിരച്ചിൽ തുടരുന്നു

ന്യൂസ് ഡെസ്ക് 21 September 2026, 8:22 am
SHARE

മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.

തിരൂർ സ്വദേശികളായ പരന്നപറമ്പൻ മുഹമ്മദ് കുട്ടി (65), മാങ്ങാടൻ അനസ് (27), കരുവാരകുണ്ട് സ്വദേശി റഹീം (35), വണ്ടൂർ കോട്ടക്കുന്ന് സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടി.കെ കോളനി സ്വദേശി സജിത എന്നിവരെയാണ് മലവെള്ളപ്പാച്ചിലിൽ കാണാതായത്. ഇതിൽ സജിതയ്ക്കായാണ് ഇനി തിരച്ചിൽ തുടരുന്നത്.

മലവെള്ളപ്പാച്ചിലിൽ നിന്ന് രക്ഷപ്പെട്ട മിർഷാദിന്റെ പ്രതികരണത്തിൽ, മൂന്ന് പേർ പാറയിൽ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തിയതെന്ന് പറഞ്ഞു. രണ്ട് പേർക്ക് ഫോൺ വന്നതിനെ തുടർന്ന് മാറിനിൽക്കുകയായിരുന്നു. താനടക്കം വെള്ളത്തിൽപ്പെട്ടെന്നും മിർഷാദ് പറഞ്ഞു.

റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അപകടസ്ഥലം സന്ദർശിച്ചു. ഇന്നലെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ സംസ്ഥാനത്ത് ആകെ ഒമ്പത് മരണമാണ് റിപ്പോർട്ട് ചെയ്തത്.

s
ന്യൂസ് ഡെസ്ക്
View all posts →