Sanjeevanam Ad

അച്ഛന്റെ മടിയില്‍ കുട്ടി സൂര്യ, കൂടെ വിജയ്‌യും; കുട്ടിക്കാലത്തെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ദളപതി വിജയ്‌യുടെയും സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെയും സൗഹൃദത്തെ കുറിച്ച് ഏവര്‍ക്കും അറിയാവുന്നതാണ്. കുട്ടിക്കാലം മുതല്‍ക്ക് സുഹൃത്തുക്കളായിരുന്ന ഇവരുടെ കുട്ടിക്കാലത്തെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സൂര്യയുടെ അച്ഛന്‍ ശിവകുമാറിനോടൊപ്പമുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്. ശിവകുമാറിന്റെ മടിയിലായി സൂര്യയും വിജയ്‌യും ഇരിക്കുന്നതായുള്ള ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. പത്ത് വയസ് തോന്നിക്കുന്ന ചിത്രമാണിത്. കുട്ടിക്കാലം...

സെയ്ഫിന്റെ ആ ശീലം അസ്വസ്ഥപ്പെടുത്തുന്നു: കരീന

ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് സെയ്ഫ് അലിഖാനും കരീന കപൂറും. ഇരുവരുടെയും ചിത്രങ്ങളും വാര്‍ത്തകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ഭര്‍ത്താവ് സെയ്ഫ് അലിഖാന്റെ ആ ശീലം തന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കരീന കപൂര്‍. ''എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ സെയ്ഫിന്റെ ആദ്യ പ്രതികരണം 'വേണ്ട' എന്നായിരിക്കും. എന്ത്...

ചരിത്രം കുറിക്കാന്‍ ‘സെയ് റാ’; പ്രീ റിലീസ് ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളും

ചിരഞ്ജീവി നായകനായി ഒരുങ്ങുന്ന 'സെയ് റാ നരസിംഹ റെഡ്ഡി'യുടെ പ്രീ റിലീസ് ഇന്ന്. ഇന്ന് വൈകിട്ട് ആറ് മണിക്ക് ഹൈദരാബാദ് എല്‍ ബി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് പ്രീ റിലീസ് ഇവന്റ് നടക്കുക. പത്ത് ലക്ഷം പേര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളും പങ്കെടുക്കും. സുരേന്ദര്‍...

ബാനറുകളും പോസ്റ്ററുകളും നശിപ്പിച്ചോളൂ, പക്ഷേ എന്റെ ആരാധകരെ ഉപദ്രവിക്കരുത്; വൈറലായി വിജയുടെ വാക്കുകള്‍

തന്റെ പുതിയ ചിത്രം ബിഗിലിന്റെ ഓഡിയോ ലോഞ്ചില്‍ ആരാധകരെക്കുറിച്ച് ദളപതി വിജയ് പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു. തന്നോട് ദേഷ്യമോ വെറുപ്പോ ഉള്ളവര്‍ക്ക് തന്റെ പോസ്റ്റര്‍ കീറുകയോ ബാനറുകള്‍ നശിപ്പിക്കുകയോ ചെയ്യാം എന്നും അതിനു തനിക്കു യാതൊരു പരാതിയും ഇല്ലെന്ന് വിജയ് പറഞ്ഞു. എന്നാല്‍ തന്നോടുള്ള ദേഷ്യം വെച്ച്...

സുരാജിന്റേയും സൗബിന്റേയും ‘വികൃതി’; ഓഡിയോ ലോഞ്ച് ചെയ്ത് ആസിഫ് അലി- ചിത്രങ്ങള്‍

സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന 'വികൃതി'യുടെ ഓഡിയോ ലോഞ്ച് ഇന്നലെ നടന്നു. കൊച്ചി ലുലുമാളില്‍ നടന്ന ചടങ്ങില്‍ നടന്‍ ആസിഫ് അലിയാണ് ഓഡിയോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്. ബിജിപാലാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍. ചിത്രത്തിന്റേതായി...

ബലാത്സംഗവും അതിക്രമവുമല്ല, ആക്രമണാത്മകമല്ലാത്ത ലൈംഗികതയാണ് ഞാന്‍ അവതരിപ്പിക്കുന്നത്: ഏക്ത കപൂര്‍

തന്റെ ടെലിവിഷന്‍ സീരിയലുകളിലെ ലൈംഗീകത ആക്രമണാത്മകതയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് പ്രശസ്ത സീരിയല്‍ നിര്‍മാതാവ് ഏക്ത കപൂര്‍. ഇന്ത്യ ടുഡേയുടെ കോണ്‍ക്ലേവിലാണ് ഏക്തയുടെ വെളിപ്പെടുത്തലുകള്‍. ''വ്യത്യസ്ത ആളുകള്‍ക്ക് ലൈംഗികത വ്യത്യസ്തമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആക്രമണാത്മകതയെ പ്രോത്സാഹിപ്പിക്കാത്ത കാലത്തോളം ലൈംഗികത സീരിയലുകളില്‍ ഉള്‍പ്പെടുത്താം'' എന്നാണ് ഏക്ത കപൂര്‍ പറയുന്നത്. ''ബലാത്സംഗമോ അക്രമങ്ങളോ പ്രോത്സാഹിപ്പിക്കുന്നില്ല....

മൂന്ന് നേരം ഭക്ഷണമുണ്ടാക്കി ചിരിച്ചുകൊണ്ട് വിളമ്പിത്തരണം, എന്നും ഷേവ് ചെയ്യണം’; വരനെ തേടി ബോളിവുഡ് താരസുന്ദരി

വരനെ തേടി ബോളിവുഡ് താരസുന്ദരി ആദാ ശര്‍മ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് വൈറലാകുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നടി തന്റെ ആവശ്യങ്ങള്‍ അക്കമിട്ട് പറയുന്നുണ്ട്. ഉള്ളി കഴിക്കരുതെന്നും മൂന്ന് നേരം ഭക്ഷണമുണ്ടാക്കി ചിരിച്ച മുഖത്തോടെ തനിക്ക് വിളമ്പിത്തരണം ജാതിയും മതവും ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണവുമൊന്നും താരത്തിന് പ്രശ്നമല്ല. പക്ഷേ...

‘ജാന്‍’ സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ട് പ്രഭാസ്?

'സാഹോ'ക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന ചിത്രമാണ് 'ജാന്‍'. രാധ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയില്‍ മാറ്റം വരുത്താനായി പ്രഭാസ് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 1970ല്‍ യൂറോപ്പില്‍ നടക്കുന്ന റൊമാന്റിക് പ്രണയകഥയായാണ് ജാന്‍ ഒരുക്കുന്നത്. 20 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കി ബാക്കിയുള്ള ഷൂട്ടിനായി പ്രഭാസും സംവിധായകനും...

മനം കവര്‍ന്ന് വിനീത് ശ്രീനിവാസന്‍; ‘മനോഹര’ത്തിലെ ആദ്യഗാനം ട്രെന്‍ഡിംഗ് ലിസ്റ്റില്‍

വിനീത് ശ്രീനിവാസന്‍ നായകനായി റിലീസിന് തയ്യാറെടുക്കുന്ന മനോഹരത്തിലെ ആദ്യ ഗാനം ഇന്നലെയാണ് റിലീസ് ചെയ്തത്. 'തേന്‍തുള്ളി വീണെന്നോ...' എന്നു തുടങ്ങുന്ന മനോഹര വീഡിയോ ഗാനം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ് ടെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ്. സഞ്ജീവും ശ്രേതാ മോഹനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജോ പോളുടെ...

ഞാന്‍ അഭിമുഖീകരിച്ച ആ സാഹചര്യത്തില്‍ നിന്ന് യക്ഷിയെ പോയിട്ട് ഒരു ഈനാംപേച്ചിയെ എടുക്കാന്‍ നിങ്ങള്‍ക്കാകുമോ: വിമര്‍ശകരോട് വിനയന്‍

മോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ഹൊറര്‍ ചിത്രങ്ങളിലൊന്നായ ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി എത്തുകയാണ് സംവിധായകന്‍ വിനയന്‍. ഈ അവസരത്തില്‍ തന്നെ നിരുത്സാഹപ്പെടുത്താനും നോവിക്കാനും ചിലര്‍ ശ്രമിക്കുന്നെന്ന് പറയുകയാണ് വിനയന്‍. യക്ഷിയും ഞാനും പോലെ ചിത്രം ആവരുതെന്ന് പറഞ്ഞ് ചിലര്‍ കമന്റ് ചെയ്‌തെന്നും അവരോടായി തനിക്ക് ചിലത് പറയാനുണ്ടെന്നും യൂട്യൂബില്‍...