സാംസങ് ഗാലക്സി സ്മാര്‍ട്ട്‌ ഫോണുകള്‍ സ്വന്തമാക്കാം; ആകര്‍ഷകമായ ബൈബാക്ക് ഓഫറുകള്‍

  • സാംസങിന്റെ പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് ഗാലക്സി അഷ്വര്‍ഡിന് കീഴില്‍ ആകര്‍ഷകമായ ബൈബാക്ക് ഓഫറുകള്‍ നേടാം
  • ഗാലക്സി ഫോര്‍എവര്‍ ഗാലക്സി എസ്20 സ്വന്തമാക്കുന്നത് എളുപ്പമാക്കുന്നു

ഇന്ത്യയില്‍ ഏറ്റവും വിശ്വാസ്യതയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ് അവരുടെ പ്രീമിയം ഗാലക്സി സ്മാര്‍ട്ട് ‌ഫോണുകള്‍ സ്വന്തമാക്കുന്നത് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ രണ്ട് മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു. പ്രീമിയം സ്മാര്‍ട്ട് ‌ഫോണുകളള്‍ക്ക് ബൈബാക്ക് നല്‍കുന്ന ഗാലക്സി അഷ്വര്‍ഡ്, പ്രീമിയം റേഞ്ച് സ്മാര്‍ട്ട്‌ ഫോണുകള്‍ വാങ്ങാന്‍ ലക്ഷ്യമിടുന്നവരെ ഉദ്ദേശിച്ചുള്ള ഗാലക്സി ഫോര്‍എവര്‍ എന്നിവയാണ് പ്ലാനുകള്‍.

”സാംസങില്‍ ഞങ്ങള്‍ ചെയ്യുന്നത് എല്ലാം ഉപഭോക്താക്കളെ മനസ്സില്‍ കരുതിയാണ്. ഉപഭോക്താക്കള്‍ക്ക് സമ്പൂര്‍ണ മനഃസമാധാനം നല്‍കുന്ന ഗാലക്സി അഷ്വര്‍ഡ്, ഗാലക്സി ഫോര്‍എവര്‍ പ്ലാനുകള്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് ആകാംക്ഷയുണ്ട്. ഗാലക്സി അഷ്വര്‍ഡിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രീമിയം സ്മാര്‍ട്ട്‌ ഫോണുകളുടെ 70% വരെ മൂല്യം ഒരു വര്‍ഷത്തിന് ശേഷം തിരികെ കിട്ടാനുള്ള അവസരം ലഭിക്കും. ഗാലക്സി ഫോര്‍എവര്‍ ഉപഭോക്താക്കളെ പുതിയ ഗാലക്സി എസ്20 ആകെ തുകയുടെ 60 ശതമാനം തുക നല്‍കി സ്വന്തമാക്കാന്‍ സഹായിക്കുന്നു. ഉപഭോക്തക്കളെ സംബന്ധിച്ച് ഗുണകരമായൊരു പ്ലാനാണിത്. ഇപ്പോള്‍ സാംസങിന്റെ പ്രീമിയം റേഞ്ച് ഗാലക്സി സ്മാര്‍ട്ട് ‌ഫോണുകള്‍ വാങ്ങുമ്പോള്‍ അവര്‍ക്ക് നിരവധി ഓപ്ഷനുകള്‍ ലഭ്യമാണ്”-സാംസങ് ഇന്ത്യ, മൊബൈല്‍ ബിസിനസ്, ഡയറക്റ്റര്‍, ആദിത്യ ബബ്ബാര്‍ പറഞ്ഞു.