സർവകാല റെക്കോർഡ് നേട്ടത്തിൽ നിഫ്റ്റി

സെൻസെക്‌സ് – 34352 .79 [+198 .94 ]

നിഫ്റ്റി – 10623 .60 [+64 .75 ]

വീണ്ടും റെക്കോർഡുകൾ ഭേദിച്ച് ഓഹരി സൂചികകൾ. സെൻസെക്‌സ് 198 .94 പോയിന്റ് ഉയർന്ന് 34352 .79 പോയിന്റിൽ ക്ലോസ് ചെയ്തു. നിഫ്റ്റി ഇന്ന് സർവകാല റെക്കോഡ് നിലവാരത്തിലാണ് ക്ളോസ് ചെയ്തത്. ക്ലോസിംഗിൽ 64 .75 പോയിൻറ് ഉയർന്ന നിഫ്റ്റി 10623 .60 പോയിന്റിലാണ് സമാപിച്ചത്. നടാടെയാണ് നിഫ്റ്റി 10600 നു മുകളിൽ ക്ലോസ് ചെയ്യുന്നത്.

Read more

മാന്ദ്യം മറികടക്കുന്നതിനുള്ള നിദേശങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയും മികച്ച കോർപറേറ്റ് ഫലങ്ങളുമാണ് സർവകാല റെക്കോർഡ് നിലവാരത്തിലേക്ക് നീങ്ങുന്നതിനു വിപണിയെ സഹായിച്ചത്. കൂടുതൽ സാമ്പത്തിക ഉദാരവത്കരണ നടപടികൾ ബജറ്റിൽ ഉണ്ടാകുമെന്ന് വിപണി പ്രതീക്ഷിക്കുന്നു.