പ്രമേഹ രോഗികള്‍ക്കുള്ള മരുന്ന് ഇനി വന്‍ വിലക്കുറവില്‍ സംഭവിക്കും. ജര്‍മ്മന്‍ മരുന്ന് കമ്പനിയായ ബറിങ്ങര്‍ ഇങ്ങല്‍ ഹൈം വികസിപ്പിച്ച എംപാഗ്ലിഫോസിലിന് ആണ് വിലക്കുറവിലെത്തുന്നത്. എംപാഗ്ലിഫോസിന്റെ പേറ്റന്റ് കാലാവധി അവസാനിച്ചതോടെയാണ് മരുന്ന് വന്‍ വിലക്കുറവില്‍ വിപണിയിലേക്കെത്തുന്നത്.
ഇന്ത്യന്‍ വിപണിയില്‍ മാന്‍കൈമന്‍ഡ് ഫാര്‍മ, ലൂപിന്‍, ആല്‍കെം ലബോറട്ടറീസ്, ഗ്ലെന്‍മാര്‍ക്ക് തുടങ്ങിയ കമ്പനികളാണ് എംപാഗ്ലിഫോസിന്റെ ജനറിക് പതിപ്പ് വിപണിയിലെത്തിക്കുന്നത്. പേറ്റന്റ് അവസാനിക്കുന്നതോടെ ജനറിക് പതിപ്പുകള്‍ക്ക് വിലകുറയുന്നത്. ടൈപ്പ് 2 പ്രമേഹമത്തിനുള്ള മരുന്നാണിത്.
മാര്‍ച്ച് 11ന് എംപാഗ്ലിഫോസിലിന്റെ പേറ്റന്റ് കാലാവധി അവസാനിക്കുക. നേരത്തെ ഒരു ടാബ്ലെറ്റിന് 60 രൂപ വിലയുണ്ടായിരുന്ന എംപാഗ്ലിഫ്‌ലോസിന്‍ ഒരു ടാബ്ലെറ്റിന് വെറും 6 രൂപയായിരിക്കും. പേറ്റന്റ് കാലാവധി അവസാനിച്ചതോടെയാണ് ആറ് രൂപയ്ക്ക് ടാബ്‌ലെറ്റ് ലഭിക്കുക. 25 മില്ലിഗ്രാം ടാബ്ലറ്റിന് 10 രൂപയോളം മാത്രമാണ് പുതിയവില.
Read more
10 മില്ലി ഗ്രാം ടാബ്‌ലെറ്റിന് 5.49 രൂപയ്ക്കും 25 മില്ലിഗ്രാം ടാബ്‌ലെറ്റിന് 9.90 രൂപയ്ക്കും എംപാഗ്ലിഫ്‌ലോസില്‍ എത്തുന്നതിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന് മാന്‍കൈന്‍ഡ് ഫാര്‍മയുടെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ജുനേജ പറഞ്ഞത്.