പാചകകല പുത്തന്‍ അനുഭവമാക്കാന്‍ ഹെഫലെ വോര്‍ടെക്‌സ് ശ്രേണി

ഭാരതീയ പാചക വൈവിധ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മികവാര്‍ന്ന സംയോജനത്തിന് സഹായകരമായ പുത്തന്‍ ശ്രേണിയുമായി ഹെഫലെ വോര്‍ടെക്സ് ശ്രേണി. വൈവിധ്യമാര്‍ന്ന പാചകരീതികള്‍ കൈകാര്യം ചെയ്യുന്നതില്‍ നിങ്ങളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഈ നൂതന പാചകശ്രേണി രുചിയുടെ ലോകത്തില്‍ നിങ്ങളെ മുന്‍പന്തിയിലെത്തിക്കും.

ശ്രേണിയിലെ മികവാര്‍ന്ന പുതിയ ഉപകരണമാണ് വോര്‍ടെക്സ് ഹോബുകള്‍. മുനപോലുള്ള ജ്വാല ഉളവാക്കുന്ന ഇവയുടെ സവിശേഷ ബര്‍ണറുകള്‍ മികച്ച എഞ്ചിനീയറിംഗ് ടെക്നോളജിയിലൂടെ രൂപപ്പെട്ടതാണ്. ചട്ടിയുടെ നേരെ അടിഭാഗത്തുതന്നെ ജ്വാലകളുടെ പരമാവധി ചൂട് ലഭിക്കാന്‍ ഇവ സഹായകരമാണ്. ഉപയോഗിക്കുന്ന പാത്രത്തിന്റെ ആകൃതിയുമായി പൊരുത്തപ്പെട്ട് ജ്വാലയുടെ ചൂട് പാത്രത്തിലേക്ക് നേരിട്ട് എത്തിക്കുന്നതിനാല്‍ പരമാവധി വേഗത്തിലും ഇന്ധനലാഭത്തിലും വിഭവങ്ങള്‍ തയ്യാറാക്കാന്‍ ഇവ സഹായകരമാകും. വീതിയുള്ള പാനുകളുടെ അടിഭാഗത്തെല്ലാം ഒരേപോലെ മികച്ച താപവിതരണം പ്രദാനം ചെയ്യാനും ഇവയ്ക്ക് സാധിക്കും.

ഇങ്ങനെ എല്ലായിടത്തും ഒരേപോലെ കിട്ടുന്ന താപവിതരണം വോര്‍ടെക്സ് ഹോബുകളെ ഒരേ സമയം ശക്തവും കാര്യക്ഷമവും ആക്കുന്നു. ഈ ഹോബുകള്‍ പാചകത്തിന്റെയും സുരക്ഷയുടെയും കാര്യത്തില്‍ നിങ്ങള്‍ക്ക് കൂടിയ കാലദൈര്‍ഘ്യവും സൂക്ഷ്മമായ പ്രവര്‍ത്തനക്ഷമതയും പ്രദാനം ചെയ്യും.
അഴകാര്‍ന്ന ഡിസൈനും ഗ്ലാസ്സും ഗണ്‍മെറ്റലും ഉപയോഗിച്ചുള്ള ഫിനീഷും നിങ്ങളുടെ അടുക്കളയുടെ ഭംഗി വര്‍ധിപ്പിക്കുന്നു.

ആളുകളുടെ സുരക്ഷയ്ക്കും ഭദ്രതയ്ക്കുമായി പ്രദാനം ചെയ്തിരിക്കുന്ന ‘ഫ്ളെയിം ഫെയിലിയര്‍ സേഫ്റ്റിഡിവൈസ്’ ജ്വാല അബദ്ധത്തില്‍ കെട്ടുപോകുന്ന നിമിഷംതന്നെ ഹോബിലേക്കുള്ള ഗ്യാസ് പ്രവാഹത്തെ വിച്ഛേദിക്കുന്നു. ഉയര്‍ന്ന ചൂടില്‍ വേവിക്കുന്നതുമുതല്‍ താഴ്ന്ന ചൂടില്‍ പൊള്ളിക്കുന്നതുവരെ കൃത്യമായ താപനിലയില്‍ പാചകം ചെയ്യാന്‍ ഈ ഹോബ്സഹായകമാണ്.യ്യാന്‍ ഈ ഹോബ്‌സഹായകമാണ്.