ഇ.പി.ഡബ്ല്യു.എ ഹോട്ട് ലൈനും ചാറ്റ് ബോട്ടും ആരംഭിച്ചു

രാജ്യത്ത് സുരക്ഷിതമായ ഗെയിം പ്ലെ ഉറപ്പാക്കാനും ഓണ്‍ലൈന്‍ ഇ – ഗെയിമിംഗ് പ്രശ്‌നങ്ങള്‍ കാലതാമസമില്ലാതെ പരിഹരിക്കുന്നതിനുമായി ഓണ്‍ലൈന്‍ ഗെയിംമെഴ്‌സിന്റെ സംഘടനയായ എസ്‌പോര്‍ട്ട്‌സ് പ്ലെയേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ( ഇ പി ഡബ്ലിയു എ ) പുതിയ ഹോട്ടലൈന്‍ നമ്പറും ചാറ്റ് ബോട്ടും അവതരിപ്പിച്ചു.

420 ദശലക്ഷത്തിലധികം വരുന്ന ഇ-ഗെയിമിംഗ് ശ്രേണിയില്‍ ഉണ്ടാകാവുന്ന പ്രതിസന്ധികള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിന് 022 45301851 എന്ന ഹോട്ട് ലൈന്‍ നമ്പര്‍, www.epwa.in ചാറ്റ്‌ബോട്ട് എന്നിവയുടെ സേവനങ്ങള്‍ സഹായകമാകും. കളിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സംശയങ്ങളിലും തര്‍ക്കങ്ങളിലും തീരുമാനമെടുക്കുന്നതിനുകൂടിയാണ് സംഘടന ലീഗല്‍ – ഹെല്‍ത്ത് – വെല്‍നസ്സ് വിദഗ്ദ്ധരുടെ പിന്തുണയോടെ ഈ പദ്ധതി നടപ്പിലാക്കുന്നത്. അവധി ദിവസങ്ങള്‍ ഒഴികെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ ഉപയോക്താക്കള്‍ക്ക് ഹോട്ട് ലൈനില്‍ ആക്‌സസ് ചെയ്യാനാകും.

ഗെയിമര്‍മാരുടെ പ്രാതിനിധ്യവും നികുതിയും ഉള്‍പ്പെടെയുള്ള നിയമപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓണ്‍ലൈന്‍ ഗെയ്മര്‍മാരെ സഹായിക്കുക, ഗെയിമിംഗ് വെല്‍നസ്സ്, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയില്‍ കളിക്കാരെ സഹായിക്കുക എന്നവയിലാണ് ഞങ്ങളുടെ പ്രധാന ശ്രദ്ധയെന്നു ഇ പി ഡബ്ലിയു എ ഡയറക്ടര്‍ ശിവാനി ഝാ പറഞ്ഞു.

ഡല്‍ഹി കേന്ദ്രമായി 2013 മുതല്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിമിംഗ് കളിക്കാരുടെ ഏക വെല്‍ഫെയര്‍ അസോസിയേഷനാണ് എസ്‌പോര്‍ട്ട് പ്ലെയേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഇ പി ഡബ്ലിയു എ ).