ഇ.എന്‍.ബി.എയുടെ സി.ഇ.ഒ ഓഫ് ദി ഇയര്‍ പുരസ്‌കാരം ടൈസ് നെറ്റ്‌വര്‍ക്ക് എം.ഡി ആനന്ദിന്

Advertisement

ഇഎന്‍ബിഎയുടെ 2020-ലെ ഏറ്റവും മികച്ച സിഇഒയ്ക്കുള്ള പുരസ്‌കാരത്തിന് ടൈംസ് നെറ്റ്‌വര്‍ക്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ എം കെ ആനന്ദ് അര്‍ഹനായി. വാര്‍ത്താ പ്രക്ഷേപകര്‍ക്ക് ഏറ്റവും വെല്ലുവിളികള്‍ നേരിടേണ്ട വന്ന വര്‍ഷമായിരുന്നു 2020.

ഈ ഘട്ടത്തില്‍ വെല്ലുവിളികളെ നേരിടുക മാത്രമല്ല, മികച്ച വളര്‍ച്ച കൈവരിക്കുക കൂടി ചെയ്യുന്ന രീതിയിലായിരുന്നു ആനന്ദിന്റെ നേതൃത്വത്തില്‍ ടൈംസ് നെറ്റ്‌വര്‍ക്കിന്റെ മുന്നേറ്റം. ടൈംസ് നൗ, ഇടി നൗ, മിറര്‍ നൗ എന്നിവയുടെ പ്രേക്ഷകരുടെ കാര്യത്തില്‍ മികച്ച വളര്‍ച്ചയാണ് ആനന്ദിന്റെ നേതൃത്വത്തില്‍ കൈവരിക്കാനായത്.

ഡിജിറ്റല്‍ മാധ്യമ രംഗത്തും വിജയകരമായ മുന്നേറ്റമാണ് ആനന്ദ് കൈവരിച്ചിട്ടുള്ളത്. ഇന്ത്യയിലെ ടിവി വാര്‍ത്താ മേഖലയിലെ മികവിനെ അംഗീകരിക്കുന്നതിനായി എക്സ്ചേഞ്ച് ഫോര്‍ മീഡിയ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളുടെ 13-ാമത് പതിപ്പായിരുന്നു ഇത്തവണത്തേത്.