അമേരിക്ക പലിശ നിരക്ക് കാൽ ശതമാനം കുറച്ചു

അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കിൽ ഇളവ് വരുത്തി. കാൽശതമാനം ഇളവാണ് പലിശ നിരക്കിൽ വരുത്തിയതെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവ്വൽ അറിയിച്ചു. വിപണി പ്രതീക്ഷിച്ചിരുന്ന രീതിയിൽ തന്നെയാണ് യു എസ് കേന്ദ്ര ബാങ്കിന്റെ തീരുമാനം.

Read more

2008 ന് ശേഷം ഇതാദ്യമായാണ് പലിശ നിരക്ക് കുറയ്ക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ തിരിച്ചടി നേരിടുന്നതിന്റെ ഭാഗമായാണ് നടപടി. പലിശ നിരക്ക് കൂട്ടണമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മർദ്ദം മറികടന്നാണ് നടപടി. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെ തുടർന്ന് വാൾസ്ട്രീറ്റ് ഓഹരികൾ ഒരു ശതമാനം ഇടിഞ്ഞു. പലിശ കുറയുമെന്ന റിപോർട്ടുകൾ വന്നത് മുതൽ രാജ്യാന്തര മാർക്കറ്റിൽ സ്വർണ്ണ വില കൂടിയിരുന്നു.