ഫെബ്രുവരി 28 ന് മുമ്പ് കെവൈസി പാലിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ നടത്താനാവില്ല

ഫെബ്രുവരി 28ന് മുമ്പ് കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് ഇടപ്പാടുകള്‍ നടത്താനാവില്ലെന്ന് നിര്‍ദ്ദേശം.ഇക്കാര്യം വ്യക്തമാക്കി ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് എസ്ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത അക്കൗണ്ട് ഉടമകളെ ഇക്കാര്യം അറിയിച്ചതായും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

2020 ഫെബ്രുവരി 28നകം അക്കൗണ്ട് ഉടമകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരുന്നു. അല്ലെങ്കില്‍ ബാങ്കുകള്‍ വന്‍തുക പിഴനല്‍കേണ്ടിവരുമെന്നും ആര്‍ബിഐയുടെ അറിയിച്ചിരുന്നു

2002 ലെ കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമത്തിലാണ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് കെവൈസി മാനദണ്ഡം നിര്‍ബന്ധമാക്കിയത്.

എങ്ങനെ കെവൈസി മാനദണ്ഡം പാലിക്കാം
ഉപഭോക്താവിനെ അറിയുക എന്നതാണ് കെവൈസികൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ ബാങ്കിന്റെ അടുത്തുള്ള ശാഖയില്‍ പോയി രേഖകള്‍ നല്‍കിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.

ആവശ്യമുള്ള രേഖകള്‍

Read more

പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും മതി വിലാസം തെളിയിക്കാന്‍ നല്കേണ്ടത്. അതോടൊപ്പം ഏറ്റവും പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും മൊബൈല്‍ നമ്പറും നല്‍കിയാല്‍മതി.