കല്യാണ്‍ ഇനി നാസിക്കിലും; 147-ാമത് ഷോറും പൂജാ സാവന്ത് ഉദ്ഘാടനം ചെയ്തു

നാസിക്ക്: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ നിര്‍മാതാക്കളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിന്റെ 147-ാം ഷോറൂം മഹാരാഷ്ട്രയിലെ നാസിക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. കല്യാണ്‍ ജൂവലേഴ്‌സിന്റെ മഹാരാഷ്ട്രയിലെ പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്‍ പൂജ സാവന്ത് ഷോറൂം ഉദ്ഘാടനം ചെയ്തു.

ന്യൂ പണ്ഡിറ്റ് കോളനിയിലെ ശരണ്‍പുര്‍ റോഡിലാണ് കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂം. കല്യാണിന്റെ മഹാരാഷ്ട്രയിലെ ഒമ്പതാമത്തേയും നാസിക്കിലെ ആദ്യത്തേയും ഷോറൂമാണിത്. നവവധുക്കള്‍ക്കായുള്ള ആഭരണങ്ങളായ മുഹൂര്‍ത്ത്, കല്യാണ്‍ ജൂവലേഴ്‌സിന്റെ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങളുടെ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്റീക് ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ജൂവലറിയായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകള്‍ അടങ്ങിയ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണങ്ങളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്താര, നിത്യവും ഉപയോഗിക്കാന്‍ സാധിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോണുകള്‍ പതിച്ച ആഭരണങ്ങളായ രംഗ് എന്നിവയെല്ലാം പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25 ശതമാനം ഇളവും സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 25 ശതമാനം വരെ ഇളവും കല്യാണ്‍ ജൂവലേഴ്‌സ് നല്‍കും. പണിക്കൂലി ഗ്രാമിന് 199 രൂപ മുതല്‍ ആരംഭിക്കും. അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 20 ശതമാനം വരെ ഇളവും അനുവദിക്കും. കൂടാതെ, ഉപയോക്താക്കള്‍ക്ക് സ്വര്‍ണത്തിന്റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക.

കല്യാണ്‍ ജൂവലേഴ്‌സുമായി വര്‍ഷങ്ങളുടെ ബന്ധമാണുള്ളതെന്നും നൂതനവും ജനപ്രീതിയാര്‍ജ്ജിച്ചതുമായ കല്യാണ്‍ ബ്രാന്‍ഡുമായുള്ള ബന്ധം ഏറെ സന്തോഷകരമായ കാര്യമാണെന്നും ഷോറൂമിന്റെ ഉദ്ഘാടനശേഷം ഉപയോക്താക്കളുമായി നടത്തിയ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയില്‍ പൂജ സാവന്ത് പറഞ്ഞു. കല്യാണിന്റെ ആഭരണ രൂപകല്‍പ്പനകളുടെ, പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ പാരമ്പര്യത്തികവില്‍ നിര്‍മ്മിച്ച സങ്കല്‍പ്പ ആഭരണശേഖരത്തിന്റെയും വിവാഹ ആഭരണശേഖരമായ മുഹൂര്‍ത്തിന്റെയും ആരാധികയാണ് താനെന്നും പൂജ സാവന്ത് പറഞ്ഞു.

നാസിക്കിലെ ആദ്യത്തെ ഷോറൂം തുറക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ പതിപ്പിക്കുന്നത്. ഉപയോക്താക്കളുടെ സുരുക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി മികച്ച വ്യക്തിഗത ഷോപ്പിംഗ് സാഹചര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.