വളർച്ചയുടെ പുതിയ അധ്യായത്തിലേക്ക് കാൽവെച്ച് ICL ഫിൻകോർപ്പ്; കൊച്ചിയില്‍ കോര്‍പ്പറേറ്റ് ഓഫീസ് അനക്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് വ്യവസായ മന്ത്രി പി രാജീവ്

കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയിൽ കോർപ്പറേറ്റ് ഓഫീസ് അനക്സിന് തുടക്കമിട്ട് ഇന്ത്യയിലെ പ്രമുഖ NBFCകളിൽ ഒന്നായ ICL ഫിൻകോർപ്പ് ലിമിറ്റഡ്. ICL ഫിൻകോർപ്പ് ലിമിറ്റഡിന്റെ കോർപ്പറേറ്റ് ഓഫീസ് അനക്സിന്റെ ഉദ്ഘാടനം വ്യവസായ- കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ ​ഗംഭീരമായാണ് ICL ഫിൻകോർപ്പ് ലിമിറ്റഡ് ഉദ്ഘാടനം ചടങ്ങ് സംഘടിപ്പിച്ചത്.

കൊച്ചിയിലെ കോർപ്പറേറ്റ് ഓഫീസ് അനക്സിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായത് കേരളത്തിന്റെ നിയമ-വാണിജ്യ വ്യവസായ-കയർ വകുപ്പ് മന്ത്രി പി രാജീവ് ആണ്. കോർപ്പറേറ്റ് ഓഫീസ് അനക്സിന്റെ ഉദ്ഘാടകനായതും വ്യവസായമന്ത്രി തന്നെ. എറണാകുളം എംപി ഹൈബി ഈഡനും തൃക്കാക്കര എംഎൽഎ ഉമ തോമസ് എന്നിവരും ചടങ്ങിൽ മുഖ്യാതിഥികളായി. LACTCയുടെ ഗുഡ്വിൽ അംബാസിഡറും, ICL ഫിൻകോർപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനിൽകുമാർ, ICL ഫിൻകോർപ്പിന്റെ ഹോൾ-ടൈം ഡയറക്ടറും CEO-യുമായ ഉമ അനിൽകുമാർ എന്നിവരും ചടങ്ങിലെ നിറസാന്നിധ്യമായി. GCDA ചെയർമാൻ കെ. ചന്ദ്രൻ പിള്ളയും വാർഡ് കൗൺസിലർ ശാന്ത വിജയനും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.‌

മുപ്പത് വർഷത്തിലേറെയായി വിശ്വാസ്യത, സുതാര്യത, കസ്റ്റമർ-സെൻട്രിക് അപ്രോച്ച് എന്നീ മൂല്യങ്ങളുമായി ഇന്ത്യയിലെ ജനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിച്ച സ്ഥാപനമാണ് ICL ഫിൻകോർപ്പ്. ഇന്ന് 3.5 മില്യണിലധികം സന്തുഷ്ടമായ കസ്റ്റമേഴ്സുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഒപ്പം 300-ലധികം ബ്രാഞ്ചുകളുമായി ICL ഫിൻകോർപ്പ് അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണെന്നും കമ്പനി വക്താക്കൾ ചൂണ്ടിക്കാണിക്കുന്നു. കൊച്ചിയിലെ കോർപ്പറേറ്റ് ഓഫീസ് അനക്സിന്റെ ഉദ്ഘാടനത്തിലൂടെ, കൂടുതൽ ജനങ്ങളിലേക്ക് വിശ്വാസയോഗ്യവും സമയബന്ധിതവുമായ തങ്ങളുടെ സേവനങ്ങൾ എത്തിക്കാനും, അവരുടെ ജീവിതത്തിന്റെ പുരോഗതിക്ക് ഉതകുന്ന രീതിയിലുള്ള ഫിനാഷ്യൽ സൊലൂഷൻസ് നൽകാനുമാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

ദേശീയ വ്യവസായ വികസന കൗൺസിൽ കമ്മിറ്റിയുടെ (NIDCC) നാഷണൽ ലെൻഡിംഗ് പാർട്ട്ണറായി അടുത്തിടെ നിയമിക്കപ്പെട്ടത് ICL ഫിൻകോർപ്പിന്റെ വിശ്വാസ്യതയെ കൂടുതൽ ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ ബ്രാൻഡിന്റെ പങ്ക് ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒന്നാണെന്നും കമ്പനി അവകാശപ്പെടുന്നു. ഇന്നോവേറ്റീവും കസ്റ്റമർ-ഫോക്കസ്ഡുമായ ഫിനാൻഷ്യൽ സർവ്വീസുകളിലൂടെ, വ്യക്തികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുക എന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Read more

കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്ണാടക, മഹാരാഷ്ട്ര, ഡൽഹി, ഒഡീഷ, ഗുജറാത്ത്, പശ്ചിമബംഗാൾ, ഗോവ എന്നീ സംസ്ഥാനങ്ങളിലുടനീളം വ്യാപിച്ചുകൊണ്ടിരിക്കുന്ന ICL ഫിൻകോർപ്പിന്റെ വളർച്ച, രാജ്യത്തിന്റെ പുരോഗതിയിലുള്ള പങ്ക് അടയാളപ്പെടുത്തുന്നതാണ്. കൊച്ചിയിലെ ഓഫീസ് ഉദ്ഘാടനത്തോടെ കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക മാത്രമല്ല, അഡ്വ. കെ.ജി. അനിൽകുമാറിന്റെയും, ഉമ അനിൽകുമാറിന്റെയും ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെയുള്ള ജനങ്ങൾക്ക് കൂടുതൽ മികച്ചതും സൗകര്യപ്രദവുമായ സാമ്പത്തിക സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തിന് വേഗം കൂട്ടുക കൂടിയാണ് ICL ഫിൻകോർപ്പ് .