സംസ്ഥാനത്ത് ആദ്യമായി സഞ്ചരിക്കുന്ന ഗോള്‍ഡ് ലോണ്‍ സംവിധാനവും ഒരുക്കി ഐസിഎല്‍ ഫിന്‍കോര്‍പ്പ്

ഇടപാടുകാരുടെ വീട്ടുമുറ്റത്തു തന്നെ ഗോള്‍ഡ് ലോണ്‍ സൗകര്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള പിറവി ദിനത്തില്‍ ഐ സി എല്‍ ഫിന്‍കോര്‍പ്പിന്റെ ‘മൊബൈല്‍ ഗോള്‍ഡ് ലോണ്‍ സംവിധാനം’ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

അത്യാധുനിക സംവിധാനങ്ങളോടെ ഗോള്‍ഡ് അപ്രൈസറുടെയും ഗോള്‍ഡ് ലോണ്‍ ഓഫീസറുടെയും സാന്നിധ്യത്തില്‍ സ്വര്‍ണ്ണത്തിന് കൂടുതല്‍ മൂല്യവും സംരക്ഷണവും നല്‍കുന്ന വിധത്തിലാണ് ഐസിഎല്‍ ഫിന്‍കോര്‍പ് നൂതന ആശയവുമായി രംഗത്തെത്തുന്നത്.

മൊബൈല്‍ ഗോള്‍ഡ് ലോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട മെയിന്‍ റോഡിലുള്ള ഐ സി എല്‍ ഫിന്‍കോര്‍പ്പ് കോര്‍പ്പറേറ്റ് ഓഫീസ് പരിസരത്ത് കമ്പനി സി എം ഡി അഡ്വ കെ ജി അനില്‍കുമാര്‍, ഐ സി എല്‍ ഫിന്‍കോര്‍പ്പ് കമ്പനി ഹോള്‍ ടൈം ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഉമ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് നിര്‍വ്വഹിച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലും സേവനങ്ങള്‍ ലഭ്യമാക്കും.

അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഐ സി എല്‍ മൊബൈല്‍ ഗോള്‍ഡ് ലോണിന്റെ വാനിനകത്തും പരിസരത്തും സി സി ടി വി സൗകര്യമൊരുക്കി സ്വര്‍ണ്ണത്തിന് സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സി എഫ് ഓ മാധവന്‍കുട്ടി തെക്കേടത്ത്, എ ജി എം ടി ജി ബാബു , എ ജി എം (ഓപ്പറേഷന്‍സ്) രാമചന്ദ്രന്‍, എച്ച് ആര്‍ മാനേജര്‍ സാം മാളിയേക്കല്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇന്ന് മുതല്‍ ഐ സി എല്‍ ഫിന്‍കോര്‍പ്പ് കോര്‍പ്പറേറ്റ് ഓഫീസില്‍ സായാഹ്ന കൗണ്ടറും ആരംഭിക്കും. ഗോള്‍ഡ് ലോണ്‍, ഹയര്‍ പര്‍ച്ചേസ് ലോണ്‍, നിക്ഷേപം, വിദേശ നാണ്യവിനിമയം, ബിസിനസ് ലോണ്‍, ഹോം ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ,ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ഐ സി എല്‍ ഫിന്‍കോര്‍പ്പിന്റെ വിവിധ ധനകാര്യ സേവനങ്ങള്‍ ഐ സി എല്‍ ഫിന്‍കോര്‍പ്പ് കോര്‍പ്പറേറ്റ് ഓഫീസില്‍ ആരംഭിക്കുന്ന സായാഹ്ന കൗണ്ടറില്‍ ലഭ്യമായിരിക്കും.