കേന്ദ്ര ജി എസ് ടി വരുമാനത്തിൽ 40 ശതമാനം ഇടിവ്

നടപ്പ് സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ കേന്ദ്ര ജി എസ് ടി ഇനത്തിൽ നിന്നുള്ള വരവ് 40 ശതമാനം ഇടിഞ്ഞു. ഈ കാലയളവിൽ കേന്ദ്രം പ്രതീക്ഷിച്ചിരുന്ന വരുമാനത്തിൽ നിന്നാണ് ഈ ഭീമമായ ഇടിവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ ഈ മാസങ്ങളിൽ പ്രതീക്ഷിച്ചിരുന്ന സി ജി എസ് ടി വരുമാനം 526,000 കോടി രൂപയായിരുന്നു. എന്നാൽ യഥാർത്ഥ വരവ് 328,365 കോടി രൂപ മാത്രവും. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കുർ പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2018 -19ൽ ഇതേ കാലയളവിൽ 457,534 കോടി രൂപയുടെ വരുമാനം ഉണ്ടായിരുന്നു.
ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ നികുതി വെട്ടിപ്പ് നടത്തിയതിന് 999 കേസുകൾ രെജിസ്റ്റർ ചെയ്തതായി മന്ത്രി പറഞ്ഞു. ഇവരിൽ നിന്ന് 8134 കോടി രൂപ ഈടാക്കിയതായും അദ്ദേഹം അറിയിച്ചു.