ഡോ. ടി.വിനയ് കുമാര്‍ പി.ആര്‍.സി.ഐ ദേശീയ പ്രസിഡന്റ്, യു.എസ്. കുട്ടി ജനറല്‍ സെക്രട്ടറി

രാജ്യത്തെ കമ്മ്യൂണിക്കേറ്റേഴ്‌സിന്റെ ഏറ്റവും വലിയ സംഘടനയായ പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (പി.ആര്‍.സി.ഐ) ദേശീയ പ്രസിഡന്റായി ഡോ. ടി. വിനയ് കുമാറിനെയും ജനറല്‍ സെക്രട്ടറിയായി യു.എസ്. കുട്ടിയെയും വീണ്ടും തിരഞ്ഞെടുത്തു. ഗോവയില്‍ സമാപിച്ച പി.ആര്‍.സി.ഐ ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ കോണ്‍ക്ലേവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് കോണ്‍ക്ലേവിന്റെ 15-ാം പതിപ്പ് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ദേശീയ പ്രസിഡന്റ് ഡോ. ടി. വിനയ് കുമാര്‍, ചെയര്‍മാന്‍ എമറിറ്റസ് ആന്‍ഡ് ചീഫ് മെന്റര്‍ എം.ബി. ജയറാം, ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ബി. ശ്രീനിവാസ് മൂര്‍ത്തി, വൈ.സി.സി. ഗവേണിംഗ് ബോര്‍ഡ് പ്രസിഡന്റ് ഗീത ശങ്കര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഡോ. ടി. വിനയ് കുമാര്‍ രചിച്ച ‘ദ പ്രൈസ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള നിര്‍വഹിച്ചു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കലാ, സാംസ്‌കാരിക മന്ത്രി ഗോവിന്ദ് ഗൗഡെ, പ്രശസ്ത പിന്നണി ഗായിക ഹേമ സര്‍ദേശായി (ചക് ദേ ഇന്ത്യ ഫെയിം) എന്നിവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പി.ആര്‍. പ്രൊഫഷണലുകളും വ്യത്യസ്ത സെഷനുകളില്‍ പങ്കെടുത്തു.

പി.ആര്‍.സി.ഐക്ക് രാജ്യത്താകമാനം 50 ചാപ്‌റ്റേഴ്‌സുകളാണുള്ളത്. സംഘടനയ്ക്ക് കീഴിലെ യുവ, വിദ്യാര്‍ത്ഥി വിഭാഗമായ യംഗ് കമ്മ്യൂണിക്കേഷന്‍സ് ക്ലബ്ബിന് (വൈ.സി.സി) കേരളത്തിലെ പതിനഞ്ച് അടക്കം അഖിലേന്ത്യാ തലത്തില്‍ 60 ചാപ്‌റ്റേഴ്‌സുണ്ട്.