ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റില്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. അവനവന് അര്‍ഹതപ്പെട്ടതിനെ കുറിച്ച് സംസാരിക്കാനേ പാടുള്ളൂ എന്നും പ്രതികരിച്ച് വിവാദം ഉണ്ടാക്കാന്‍ താനില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. ഈ സീസണില്‍ ശബരിമലയിലെ തന്ത്രി രാജീവര് അല്ല. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ താന്‍ ആളല്ല എന്നും കെ ജയകുമാര്‍ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസ് വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ചീഫ് സെക്രട്ടറിയുമായിരുന്ന കെ ജയകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറും ബോര്‍ഡ് അംഗങ്ങളും അറസ്റ്റിലായതിന് പിന്നാലെയാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായത്.
Read more
പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതല്‍ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം തന്ത്രി രാജീവ് കണ്ഠരര് മോഹനരെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. നേരത്തെ മുതല്‍ തന്ത്രിയുടെ ഇടപെടല്‍ സംശയാസ്പദമായിരുന്നുവെങ്കിലും അതീവ രഹസ്യമായ നീക്കമാണ് എസ്‌ഐടി നടത്തിയത്.







